മലയാളികളുടെ പ്രിയപ്പെട്ട ബാലതാരങ്ങളിൽ ഒരാളാണ് മീനാക്ഷി എന്ന അനുനയ അനൂപ്. സിനിമകൾക്കൊപ്പം റിയാലിറ്റി ഷോ അവതാരകയായും തിളങ്ങുന്ന മീനാക്ഷിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സ്ഥിരമായി ചിത്രങ്ങൾ പങ്കു വയ്ക്കാറുമുണ്ട് മീനാക്ഷി.
ഇപ്പോഴിതാ, തന്റെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രമാണ് മീനാക്ഷി ഷെയർ ചെയ്തിരിക്കുന്നത്. ഒക്ടോബർ 12നായിരുന്നു മീനാക്ഷിയുടെ പതിനാറാം പിറന്നാൾ. “ഒടുവിൽ ഞാനും മധുരപതിനേഴിലെത്തി,” എന്നാണ് ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചത്.
Read More: ഇത് കെഎം ഷാജിയുടെ വീടല്ലേ എന്ന് ആരാധകൻ; ഞാൻ പോയപ്പോൾ വരിക്കാശ്ശേരി മനയായിരുന്നെന്ന് മീനാക്ഷി
‘വൺ ബൈ ടു’ എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ മീനാക്ഷിയെ ഏറെ ശ്രദ്ധേയയാക്കിയത് ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രമാണ്. ‘എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് ‘ എന്ന പാട്ടിനൊപ്പം മീനാക്ഷിയും പ്രേക്ഷകരുടെ ചെല്ലക്കുട്ടിയായിമാറി. പിന്നീട് ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി വേഷമിട്ടു.
2018 മുതൽ ഫ്ളവേഴ്സ് ടിവിയിലെ ടോപ്പ് സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ് മീനാക്ഷി. മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് ഈ പെൺകുട്ടി.
ബാലതാരമായെത്തിയ മീനാക്ഷി ഒരു ചിത്രത്തിൽ പ്രധാന കഥാപാത്രമായി സ്ക്രീനിലെത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ. ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യുടെ ചലച്ചിത്ര രൂപത്തിലാണ് മീനാക്ഷി പ്രധാന കഥാപാത്രമായി എത്തുന്നത്.
‘പ്രകാശം പരത്തുന്ന പെൺകുട്ടി’യുടെ വേഷത്തിലുള്ള ഒരു ചിത്രം മീനാക്ഷി അടുത്തിടെ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. “ഇനി ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ ആയാലോ എന്നാ… ഈ സങ്കട കാലത്ത് പ്രകാശം ഒന്ന് പരക്കെ പരന്നാ മതിയാരുന്നു,” എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ചിത്രം പങ്കു വച്ചത്.
Read More: ‘പ്രകാശം പരത്തുന്ന പെൺകുട്ടി’യായി മീനാക്ഷി