മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ഷോയാണ് ‘ഒരു ചിരി ഇരു ചിരി ബമ്പർ ചിരി’. ഇത്തവണത്തെ മികച്ച ടെലിവിഷൻ ഷോയ്ക്കുള്ള സംസ്ഥാന അവാർഡും ബമ്പർ ചിരി സ്വന്തമാക്കി. കോമഡി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ഷോയിൽ പ്രായ വ്യത്യാസമില്ലാതെ കൊച്ചുകുട്ടികളും തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കാറുണ്ട്. എവിൻ, കെവിൻ എന്ന രണ്ടു ചെറിയകുട്ടികളുടെ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.
കോമഡി സ്കിറ്റിൽ സെലിബ്രിറ്റിയുമായുള്ള അഭിമുഖമാണ് ഇവർ പ്രമേയമായി തിരഞ്ഞെടുത്തത്. ഷൈൻ ടോം ചാക്കോയും അവതാരകയുമായി ഇരുവരും സ്ക്രീനിൽ നിറഞ്ഞു നിൽക്കുകയാണ്. ഒരു ഓൺലൈൻ ചാനലിനു ഷൈൻ നൽകിയ അഭിമുഖങ്ങൾ ഏറെ വൈറലായിരുന്നു. ഷൈനിനെ അഭിമുഖം ചെയ്ത അവതാരകയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെ ആസ്പദമാക്കിയാണ് ഇവർ സ്കിറ്റ് ഒരുക്കിയിരിക്കുന്നത്.
ഷൈനിന്റെ ബോഡി ലാങ്ങ്വേജ് അതു പോലെ ഒപ്പിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട് ഈ കൊച്ചു കലാകാരന്മാർ. ഇവരുടെ പ്രകടനം കണ്ടു പൊട്ടിച്ചിരിക്കുന്ന വിധികർത്താക്കളായ സാബു, മല്ലിക സുകുമാരൻ, നസീർ സംക്രാന്തി എന്നിവരെയും വീഡിയോയിൽ കാണാം. ഷോയിലെ ഏറ്റവും കൂടുതൽ റാങ്കിങ്ങായ ബമ്പറും ഇവർ നേടിയെടുത്തു.ശ്രുതി പിള്ളയാണ് ഷോയുടെ സംവിധായിക. പ്രശസ്ത യൂട്യൂബർ കാത്തിക് സൂര്യയാണ് അവതരാകനായി എത്തുന്നത്.