ടെലിവിഷന്‍ പ്രേക്ഷകര്‍ക്കു ഏറെ പ്രിയപ്പെട്ടവരായ ഒരുപ്പാട് അവതാരകരുണ്ട്. അതിലൊരാണ് കുറച്ചു നാളുകള്‍കൊണ്ടു തന്നെ ജനമനസില്‍ സ്ഥാനം നേടിയ മാത്തുക്കുട്ടി. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ മാത്തുക്കുട്ടി ഷെയര്‍ ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
എലിസബത്ത് രാജ്ഞിയുടെ മെഴുകു പ്രതിമയ്‌ക്കൊപ്പം പകര്‍ത്തിയ ചിത്രമാണ് മാത്തുക്കുട്ടി പങ്കുവച്ചിരിക്കുന്നത്.
‘കൊട്ടാരത്തില്‍ ഉപചാരപൂര്‍വ്വം സ്വീകരിച്ച ശേഷം ‘ കേരളത്തിലെ മീന്‍കറിയും ചോറും മിസ് ചെയ്യുന്നുണ്ടാവും അല്ലെ’ എന്ന് ചോദിച്ചതും സ്‌നേഹത്തോടെ ഞാന്‍ ഓര്‍ക്കുന്നു’ എന്ന രസകരമായ അടിക്കുറിപ്പും മാത്തുക്കുട്ടി പോസ്റ്റിനു താഴെ നല്‍കിയിട്ടുണ്ട്. മാത്തുക്കുട്ടിയുടെ സുഹൃത്തും അവതാരകനുമായ കലേഷ് ,തന്നെ കൂട്ടാതെ പോയതിന്റെ പരിഭവവും കമന്റിലൂടെ അറിയിക്കുന്നുണ്ട്.
‘ഞാന്‍ തന്നുവിട്ട ഉണ്ണിയപ്പം രാഞ്ജിയ്ക്കു കൊടുത്തില്ലേ’, ‘ഇതിലേതാ പ്രതിമ’ തുടങ്ങിയ പൊട്ടിച്ചിരിപ്പിക്കുന്ന ആരാധക കമന്റുകളും ചിത്രത്തിനു താഴെ നിറഞ്ഞിട്ടുണ്ട്.
അനവധി പരിപാടികളില്‍ അവതാരകനായി എത്തുന്ന മാത്തുക്കുട്ടി ‘ കുഞ്ഞെല്‍ദോ’ എന്ന ആസിഫ് അലി ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. മാത്തുക്കുട്ടിയും, കലേഷും അവതാരകരായി എത്തിയ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ‘ഉടന്‍ പണം’ എന്ന പരിപാടിയിലെ കല്ലു-മാത്തു കോമ്പോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.