മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പര ‘മറിമായ’ത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ അഭിനേതാക്കളാണ് സ്നേഹയും ശ്രീകുമാറും.’മറിമായ’ത്തിൽ മണ്ഡോദരിയും ലോലിതനുമായി പ്രേക്ഷക പ്രീതി നേടിയ ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ സന്തോഷത്തോടെയാണ് പ്രേക്ഷകർ ആ വാർത്തയെ എതിരേറ്റത്.
സ്നേഹ മറിമായത്തിൽ തുടരുകയാണെങ്കിലും ശ്രീകുമാർ ഇപ്പോൾ ‘ചക്കപ്പഴം’ എന്ന പരമ്പരയിലൂടെയാണ് ജനപ്രീതി നേടുന്നത്. ചക്കപ്പഴത്തിൽ മൃഗാശുപത്രിയിലെ കമ്പോണ്ടറായ ഉത്തമൻ എന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിക്കുന്നത്.
‘ചക്കപ്പഴ’ത്തിന്റെയും ‘മറിമായ’ത്തിന്റെയും ലൊക്കേഷനിൽ നിന്നുമുള്ള ഇരുവരുടെയും വീഡിയോ കോളിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
‘മറിമായം’ എന്ന പരമ്പരയിലൂടെ ഏറെ ജനശ്രദ്ധ നേടിയ താരങ്ങളാണ് ശ്രീകുമാറും സ്നേഹയും. സീരിയലിനു പുറമേ നിരവധി സിനിമകളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘മെമ്മറീസി’ൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീകുമാറാണ്.
Read more: ഞങ്ങൾ നല്ല സുഹൃത്തുക്കൾ; സ്നേഹയുടെ വിവാഹത്തിൽ സന്തോഷിക്കുന്നുവെന്ന് മുൻ ഭർത്താവ്