മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന അഭിനേത്രി കൂടിയാണ് മഞ്ജു. മകൾക്കൊപ്പം മഞ്ജു പങ്കു വച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സാരിയിലാണ് മഞ്ജുവും മകൾ ദയയും. അമ്മയേക്കാളും വളർന്ന മകൾ ദയയും കിടിലൻ പോസിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലൈക്ക് മദർ, ലൈക്ക് ഡോട്ടർ എന്നാണ് ചിത്രത്തിന് മഞ്ജു നൽകിയ അടിക്കുറിപ്പ്.
റിമി ടോമി, സയനോര ഫിലിപ്പ്, ബീന ആന്റണി, വീണ നായർ, സരയു തുടങ്ങിയവരെല്ലാം ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
‘സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്.
നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ സിനിമയിൽ പ്രധാന വേഷം ചെയ്തു. കഴിഞ്ഞ വർഷമിറങ്ങിയ ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മയെന്ന കഥാപാത്രം മഞ്ജുവിന് ഏറെ നിരൂപക പ്രശംസ നേടി കൊടുത്തിരുന്നു. ഛായാഗ്രാഹകൻ സുജിത് വാസുദേവാണ് ഭർത്താവ്. ദയ ഏക മകളാണ്.