ശരീര ഭാരം കുറച്ച് സുന്ദരിയായി മഞ്ജു പിളള; മേക്കോവർ ചിത്രങ്ങൾക്ക് കയ്യടിച്ച് ആരാധകർ

തന്റെ മേക്കോവറിനു പിന്നിലെ മുഴുവൻ ക്രെഡിറ്റും തന്റെ ഡയറ്റീഷ്യനാണ് മഞ്ജു നൽകിയിട്ടുളളത്

manju pillai, actress, ie malayalam

സിനിമ, ടെലിവിഷൻ രംഗത്ത് സുപരിചിതയാണ് മഞ്ജു പിളള. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്. ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’ എന്ന ടെലിവിഷൻ ഷോയിൽ വിധികർത്താക്കളിൽ ഒരാൾ കൂടിയാണ് മഞ്ജു.

ഇൻസ്റ്റഗ്രാമിൽ തന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജു പിളള. തന്റെ പഴയതും പുതിയതുമായ ചിത്രങ്ങൾ ചേർത്തുവച്ചുളളതാണ് ഫൊട്ടോ. പഴയ ഫൊട്ടോകളിൽ വണ്ണമുളള മഞ്ജുവിനെയും പുതിയ ഫൊട്ടോയിൽ ശരീര ഭാരം കുറച്ച് സുന്ദരിയായ മഞ്ജുവിനെയുമാണ് കാണാനാവുക.

തന്റെ മേക്കോവറിനു പിന്നിലെ മുഴുവൻ ക്രെഡിറ്റും തന്റെ ഡയറ്റീഷ്യനാണ് മഞ്ജു നൽകിയിട്ടുളളത്. വീണ നായരുള്‍പ്പടെയുള്ളവര്‍ ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. മഞ്ജു ഇപ്പോൾ കൂടുതൽ സുന്ദരിയാണെന്നാണ് ഫൊട്ടോ കണ്ട ആരാധകർ പറയുന്നത്.

‘സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ സിനിമയിൽ പ്രധാന വേഷം ചെയ്തു. ഛായാഗ്രാഹകൻ സുജിത് വാസുദേവാണ് ഭർത്താവ്. ദയ ഏക മകളാണ്.

Read More: സ്നേഹസീമയിൽ ഇനി ശരണ്യയില്ല; വേദനയോടെ സീമ ജി നായർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Manju pillai shares makeover photos

Next Story
സ്നേഹസീമയിൽ ഇനി ശരണ്യയില്ല; വേദനയോടെ സീമ ജി നായർActress Saranya, Saranya Sasi, Saranya, Actress Saranya Sasi, Tumor, Cancer, ശരണ്യ, ശരണ്യ ശശി, Saranya Sasi Passes Away, ശരണ്യ അന്തരിച്ചു, ശരണ്യ ശശി അന്തരിച്ചു, ശരണ്യക്ക് വിട
The moderation of comments is automated and not cleared manually by malayalam.indianexpress.com