മഞ്ജു പിള്ളയ്ക്ക് സർപ്രൈസ് ഒരുക്കി വീണ നായർ

മഞ്ജു പിള്ളയുടെ പിറന്നാൾ ദിനത്തിലാണ് വീണ നായരുടെ സർപ്രൈസ് ഗിഫ്റ്റ്

Manju Pillai, Veena Nair, മഞ്ജു പിള്ള, വീണ നായർ, Manju Pillai photos, Veena nair photos, Indian express malayalam, IE malayalam

സിനിമ-സീരിയൽ രംഗത്തെ ശ്രദ്ധേയ താരം മഞ്ജു പിള്ളയുടെ ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ മഞ്ജു പിള്ളയ്ക്ക് സർപ്രൈസ് ഗിഫ്റ്റ് എത്തിച്ചിരിക്കുകയാണ് നടി വീണ നായർ. ‘തട്ടീം മുട്ടീം’ സീരിയലിൽ ഒന്നിച്ച് അഭിനയിക്കുന്ന ഇരുവർക്കുമിടയിൽ ശക്തമായൊരു സൗഹൃദം തന്നെയുണ്ട്. ‘എന്റെ സഹോദരിയുടെ സർപ്രൈസ്’ എന്ന ക്യാപ്ഷനോടെ മഞ്ജു പിള്ള തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. വീണയും മഞ്ജു പിള്ളയും ഒന്നിച്ചുള്ള ഒരു കേക്കാണ് സർപ്രൈസ് സമ്മാനം.

‘സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്. നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ സിനിമയിൽ പ്രധാന വേഷം ചെയ്തു. ഛായാഗ്രാഹകൻ സുജിത് വാസുദേവാണ് ഭർത്താവ്. ദയ ഏക മകളാണ്.

Read more: പിരിയുവതെങ്ങനെ ചക്കരേ, നീയുമെന്റെ മകളല്ലേ; മീനാക്ഷിയ്ക്ക് ആശംസകൾ നേർന്ന് മഞ്ജു പിള്ള

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Manju pillai birthday veena nair surprise gift

Next Story
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ഈ കുട്ടിത്താരങ്ങളെ മനസിലായോ?Thatteem muteem, തട്ടീം മുട്ടീം, Thatteem Mutteem meenakshi, Thatteem muteem kannan, Thatteem muteem child artist, siddharth prabhu, Bhagyalakshmi prabhu, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express