നടി അഖിന ഷിബു വിവാഹിതയാകുന്നു. അരുൺ പാറയിലാണ് വരൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിൽ സുജ എന്ന കഥാപാത്രത്തെയാണ് അഖിന അവതരിപ്പിക്കുന്നത്. ഒക്ടോബറിലായിരുന്നു അഖിതുടെ വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തിന്റെയും ബ്രൈഡൽ ഷവറിന്റെ ചിത്രങ്ങളും അഖിന തന്റെ ഇൻസ്റ്റഗ്രാം പ്രെഫൈലിൽ പങ്കുവച്ചിട്ടുണ്ട്.
സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന സീരിയലാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’. പ്രഭ ഉണ്ണിത്താൻ നിർമ്മിക്കുന്ന സീരിയലിൽ മാളവിക വേയിൽസ്, യുവ കൃഷ്ണ, രേഖ രതീഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.