എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ; രസകരമായ വീഡിയോയുമായി ‘പാടാത്ത പൈങ്കിളി’ താരം

പാടാത്ത പൈങ്കിളി സീരിയലിലെ ഒരു ലൊക്കേഷൻ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്

padatha painkili, serial location, ie malayalam

മിനി സ്ക്രീൻ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് പാടാത്ത പൈങ്കിളി. സീരിയലിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന സൂരജ് സണ്ണിനു പകരം പുതിയൊരാൾ എത്തിയിരുന്നു. സൂരജ് മാറിയതോടെ റേറ്റിങ്ങിൽ താഴെയായിരുന്ന പരമ്പര പുതിയ ദേവയായി ലക്ജിത് സൈനി എത്തിയതോടെ വീണ്ടും മുന്നിലേക്ക് ഉയർന്നിട്ടുണ്ട്. എങ്കിലും പുതിയ ദേവയെ പ്രേക്ഷകർ മുഴു മനസോടെ സ്വീകരിച്ചിട്ടില്ല. സൂരജിനെ തിരികെ കൊണ്ടുവരണമെന്ന് ഇപ്പോഴും ആരാധകരിൽ ഒരുപക്ഷം ആവശ്യപ്പെടുന്നുണ്ട്.

പാടാത്ത പൈങ്കിളി സീരിയലിലെ ഒരു ലൊക്കേഷൻ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. നൃത്തം ചെയ്യുന്നതിനിടെ അബദ്ധത്തിൽ താരങ്ങൾ പൂളിൽ വീഴുന്നതാണ് വീഡിയോ. അനുമോളും മനീഷ അങ്കിതയും നടി അഞ്ജിതയുടെ മകൾ ഗോപികയും അങ്കിതയും കൂടിയായിരുന്നു നൃത്തം ചെയ്തിരുന്നത്. പാടാത്ത പൈങ്കിളിയിൽ മധുരിമ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അങ്കിത വിനോദാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

Read More: ആദ്യ സീരിയൽ വിശേഷങ്ങൾ പങ്കു വച്ച് ‘പാടാത്ത പൈങ്കിളി’യിലെ ദേവ

ഞങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥയെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഗോപിക അബദ്ധത്തിൽ വീഴാൻ തുടങ്ങവേ മനീഷയെ കൂടി വലിച്ച് വെളളത്തിലേക്ക് ഇടുകയായിരുന്നു. ഇതിനുപിന്നാലെ അനുമോളെ അങ്കിത തളളി താഴെയിടുകയും ചെയ്തു. രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ലോക്ക്ഡൗണിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് സീരിയലുകളുടെ ഷൂട്ടിങ് തുടങ്ങിയിട്ടുണ്ട്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Manisha and ankhitha funny video at padatha painkili serial location video521869

Next Story
‘ബിഗ് ബോസി’നു ശേഷമുള്ള കൂടിക്കാഴ്ച; ഭാഗ്യലക്ഷ്മിയും സന്ധ്യയും കിടിലവും കണ്ടപ്പോൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com