Latest News

അനൂപിന്റെ ‘കുഞ്ഞി’യുടെ വിവാഹാഘോഷത്തിൽ മണിക്കുട്ടൻ; വീഡിയോ

അനൂപും സഹോദരിയുടെ ഹൽദി ചടങ്ങിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അനൂപ് കൃഷ്ണൻ. സീതകല്യാണം എന്ന പരമ്പരയിലൂടെ ശ്രദ്ധനേടിയ താരം ബിഗ്ബോസ് സീസൺ 3 യിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു. തന്റെ കുടുംബത്തെ കുറിച്ചെല്ലാം അനൂപ് ബിഗ്ബോസ് വീട്ടിൽ വെച്ച് പറഞ്ഞിരുന്നു.

ഇപ്പോഴിതാ അനൂപിന്റെ സഹോദരി ‘കുഞ്ഞി’ എന്ന് വിളിക്കുന്ന അഖിലയുടെ വിവാഹം ആയിരിക്കുകയാണ്. വിവാഹ ചടങ്ങിലും വിവാഹത്തിനു മുൻപുള്ള ഹൽദി ചടങ്ങിലും ബിഗ്ബോസിലെ സഹമത്സരാർത്ഥിയും അനൂപിന്റെ സുഹൃത്തുമായ മണിക്കുട്ടൻ എത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. സ്റ്റേജിൽ എത്തിയ മണിക്കുട്ടൻ അനൂപിന്റെ വീട്ടുകാരുമായി സംസാരിക്കുന്നതും സഹോദരിക്ക് മഞ്ഞൾ തേച്ചു നൽകുന്നതും വീഡിയോയിൽ കാണാം.

Also read: പ്രണയമുണ്ടോ? അമൃതയെ മിസ് ചെയ്യുന്നുണ്ടോ?; മറുപടിയുമായി കുടുംബ വിളക്ക് താരം രേഷ്മ

അനൂപും സഹോദരിയുടെ ഹൽദി ചടങ്ങിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. മണിക്കുട്ടൻ എല്ലാവരോടും മൈക്കിലൂടെ സംസാരിക്കുന്നതെല്ലാം വീഡിയോയിൽ കാണാം.

ബിഗ്ബോസ് വീടിനുള്ളിൽ അടുത്ത സുഹൃത്തുക്കളായിരുന്ന അനൂപും മണിക്കുട്ടനും പുറത്തും വലിയ കൂട്ടുകാരനാണ്. ഈ അടുത്ത് മണിക്കുട്ടൻ അനൂപിന്റെ വീട്ടിൽ അതിഥിയായി എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Manikuttan in anoop sisters haldi function video

The moderation of comments is automated and not cleared manually by malayalam.indianexpress.com