Latest News

മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ഏഷ്യാനെറ്റിൽ

ജൂൺ നാലാം തീയതി വെള്ളിയാഴ്ചയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുക

The Priest, The Priest asianet, The Priest asianet show time, The Priest Amazon Prime Video release date, The Priest malayalam movie, The Priest malayalam movie review, The Priest review, The Priest online review, The Priest malayalam movie online, The Priest watch online, The Priest movie download, Amazon Prime Video The Priest release, ദി പ്രീസ്റ്റ്, ദി പ്രീസ്റ്റ് റിവ്യൂ, The Priest mammootty, The Priest manju warrier, mammootty manju warrier movie

മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ഹൊറർ സസ്പെൻസ് ത്രില്ലർ ‘ദി പ്രീസ്റ്റി’ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ജൂൺ നാലാം തീയതി വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് ‘പ്രീസ്റ്റ്’ സംപ്രേഷണം ചെയ്യുക.

കൊവിഡ് ഇടവേളയ്ക്കുശേഷം തിയറ്ററുകളിലേക്കെത്തിയ മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍താര ചിത്രമായിരുന്നു ദി പ്രീസ്റ്റ്. മാർച്ച് 11 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. പിന്നീട് ആമസോൺ പ്രൈമിലും ചിത്രം റിലീസ് ചെയ്തിരുന്നു.

Read more: The Priest Movie Review & Rating: നിഗൂഢതകളുടെ ചുരുളുകൾ അഴിച്ച് ഫാദർ ബെനഡിക്ട്; ‘ദി പ്രീസ്റ്റ്’ റിവ്യൂ

ഫാദർ ബെനഡിക്റ്റ് എന്ന പുരോഹിതനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന അസാധാരണ മരണങ്ങളുടെ പിന്നിലെ ദുരൂഹത അന്വേഷിച്ചിറങ്ങുന്ന ഫാദർ ബെനഡിക്റ്റിന്റെ യാത്രകളാണ് ചിത്രത്തിന്റെ പ്രമേയം.

നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധായകൻ. ജോഫിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ്. രാഹുല്‍ രാജ് സംഗീതവും അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണവും നിർവ്വഹിച്ചു. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, രമേഷ് പിഷാരടി, ടിജി രവി, ജഗദീഷ്, മധുപാല്‍, വെങ്കിടേഷ്, ലിഷോയ്, കൊച്ചുപ്രേമൻ, തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

Read more: ആരാവും ബിഗ് ബോസ് വിജയി? സോഷ്യൽ മീഡിയയുടെ പ്രവചനമിങ്ങനെ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Mammootty manju warrier starrer the priest television premiere on asianet show time

Next Story
ആരാവും ബിഗ് ബോസ് വിജയി? സോഷ്യൽ മീഡിയയുടെ പ്രവചനമിങ്ങനെBigg Boss, Bigg Boss Malayalam, Bigg Boss Malayalam winner, Bigg Boss Malayalam season 3 winner, Bigg Boss Malayalam winner manikuttan, manikuttan videos, manikuttan photos, manikuttan dimpal friendship, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend
The moderation of comments is automated and not cleared manually by malayalam.indianexpress.com