Latest News

ഈ ഗായികയെ മനസ്സിലായോ?

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മിടുക്കിയാണ് ഈ പെൺകുട്ടി

Shreya Jayadeep

വളരെ ചെറുപ്പത്തിൽ തന്നെ മലയാളികളുടെ ഇഷ്ടം കവർന്ന ഗായികയാണ് ശ്രേയ ജയദീപ്. എട്ടാം വയസ്സിൽ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ ശ്രേയ പിന്നീട് മലയാളത്തിലെ പിന്നണി ഗായികയായി മാറുകയായിരുന്നു. ഈ കൊച്ചുമിടുക്കിയുടെ സ്വരമാധുരി ഇഷ്ടപ്പെടുന്ന നിരവധി ആരാധകരുമുണ്ട്.

ഇപ്പോഴിതാ, ശ്രേയയുടെ പുതിയ ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. സ്കൂൾ യൂണിഫോമിലുള്ള ഒരു ചിത്രമാണ് ശ്രേയ പങ്കുവച്ചിരിക്കുന്നത്. പെട്ടെന്ന് തിരിച്ചറിയാനാവാത്ത രീതിയിൽ മാറി പോയിരിക്കുകയാണ് കുഞ്ഞു ശ്രേയ.

May be an image of 1 person and standing

സൂര്യ ടിവിയിലെ സൂര്യ സിംഗർ, സൺ ടിവിയിലെ സൺ സിംഗർ എന്നീ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് ഈ കൊച്ചുമിടുക്കി സംഗീതപ്രേമികളുടെ ഇഷ്ടം കവർന്നത്. മൂന്നു വയസ്സു മുതൽ സംഗീതം പഠിച്ചു തുടങ്ങിയ മിടുക്കിയാണ് ശ്രേയ. പത്തു വയസ്സിനകത്ത് തന്നെ 50ൽ അധികം ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും ശ്രേയയുടേതായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

പിന്നണി ഗായികയെന്ന നിലയിൽ ശ്രേയ ജയദീപ് അരങ്ങേറ്റം കുറിച്ചത് ‘വീപ്പിംഗ് ബോയ്” എന്ന ചിത്രത്തിനു വേണ്ടി പാടി കൊണ്ടായിരുന്നു. അമർ അക്ബർ ആന്റണിയിലെ ‘എന്നോ ഞാനെന്റെ’ എന്നു തുടങ്ങുന്ന ഗാനവും മോഹൻലാൽ ചിത്രം ഒപ്പത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന് ഗാനവും ജനപ്രീതി നേടുകയും ശ്രേയയ്ക്ക് ഏറെ നിരൂപക പ്രശംസ നേടി കൊടുക്കുകയും ചെയ്തു.

കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രേയ ഇപ്പോൾ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Malayalam singer latest photos

Next Story
വിവാഹ ദിനത്തിലെ ഏറെ ഇഷ്ടപ്പെട്ട ഫൊട്ടോ പങ്കിട്ട് മൃദുല വിജയ്mridula vijay, serial actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com