മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയാണ് സിതാര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയും എത്തിയ സിതാര ഇന്ന് ചലച്ചിത്രപിന്നണി ഗാനരംഗത്തെ ശ്രദ്ധേയമായ സ്വരമാണ്.
മലയാളത്തിന്റെ അമ്പിളിച്ചന്തം. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ ഏനുണ്ടോടി അമ്പിളിചന്തം എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സിതാര നേടി. ഒന്നിലേറെ തവണ ഈ പുരസ്കാരം നേടിയ പ്രതിഭയാണ് സിതാര.
സിതാരയുടെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നാലാം വയസ്സു മുതൽ സംഗീതവും ക്ലാസ്സിക്കൽ നൃത്തവും ഒരുപോലെ അഭ്യസിച്ച സിതാര പക്ഷേ കരിയർ ആയി തിരഞ്ഞെടുത്തത് സംഗീതത്തിന്റെ ലോകമാണ്. പത്തു വര്‍ഷത്തിനു ശേഷം സിതാര ചിലങ്ക അണിഞ്ഞ് നവരാത്രിയോട് അനുബന്ധിച്ച് പുറത്തിറക്കിയ ഗുരുഭ്യോ നമഃ എന്ന തന്റെ കവര്‍ വീഡിയോയ്ക്ക് വേണ്ടിയായിരുന്നു.
രമേഷ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഗാനഗന്ധർവ്വനി’ൽ അതിഥി വേഷത്തിൽ എത്തി അഭിനയത്തിലും സിതാര അടുത്തിടെ അരങ്ങേറ്റം കുറിച്ചിരുന്നു.
മലയാളികളുടെ പ്രിയ ഗായകരും തന്റെ സുഹൃത്തുക്കളുമായ വിധുപ്രതാപ്, ജ്യോത്സന, റിമി ടോമി എന്നിവർക്കൊപ്പം മഴവിൽ മനോരമയിലെ സൂപ്പർ 4 എന്ന റിയാലിറ്റി ഷോയിൽ ജഡ്ജായും സിതാര എത്തുന്നുണ്ട്.
Read More: ‘അമ്മേ സംഗതി പോയി’; സിതാരയെ പാട്ട് പഠിപ്പിച്ച് മകൾ സായു-വീഡിയോ