ഈ നടനെ മനസ്സിലായോ? പുത്തൻ ലുക്കിൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം

താടി വളർത്തി പുത്തൻ ലുക്കിലാണ് താരം

Thatteem Mutteem, തട്ടീം മുട്ടീം, Jayakumar Parameswaran Pillai, Thatteem Mutteem meenakshi, Manju Pillai, Bhagyalakshmi Prabhu photos, Thatteem Mutteem meenakshi photos, Kavi Arjun

മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലെ കവിതാഭ്രാന്തുള്ള അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടനാണ് ജയകുമാർ പരമേശ്വരൻ പിള്ള. ഇപ്പോഴിതാ, ജയകുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. താടി വളർത്തി പുത്തൻ ലുക്കിലാണ് താരം.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തു വരുന്ന ‘തട്ടീം മുട്ടീം’. കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ പിള്ള, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാർത്ഥ് പ്രഭു എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന ‘തട്ടീം മുട്ടീം’ സീരിയൽ ആരംഭിച്ചിട്ട് എട്ടുവർഷത്തിലേറെയായി.

2011 നവംബർ 5 നാണ് ഈ സീരിയൽ ആരംഭിക്കുന്നത്. ഏറെ ജനപ്രീതി നേടിയ ഈ കുടുംബപരമ്പരയ്ക്ക് 2014, 2016 വർഷങ്ങളിൽ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു.

Read more: ഇനിയെന്നാണ് നമ്മളിങ്ങനെ?; ‘തട്ടീം മുട്ടീം’ താരങ്ങളെ മിസ് ചെയ്യുന്നുവെന്ന് മഞ്ജു പിള്ള

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Malayalam popular serial actor new look

Next Story
പിറന്നാൾ ഈ അമ്മമാർക്ക് ഒപ്പം, വിശേഷങ്ങളുമായി സൂര്യ മേനോൻ; വീഡിയോSoorya Menon, Soorya G Menon, Bigg Boss, Manikuttan Soorya, Soorya Menon cyber attack, Soorya Menon instagram, Soorya Menon Aishwarya Rai look, Soorya menon viral dance, സൂര്യ മേനോൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com