scorecardresearch

Latest News

അമ്പടാ…., ഈ യുവാവിനെ മനസ്സിലായോ?

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഇത്

നിരവധി കോമഡി സ്കിറ്റുകളിലൂടെയും അവതാരകയായും പ്രേക്ഷകരുടെ പ്രീതി നേടിയ നടിയാണ് സുബി സുരേഷ്. യൂട്യൂബിലും ഫെയ്സ്ബൂക്കിലും ഏറെ സജീവമായ സുബി തന്റെ കുഞ്ഞു വിശേഷങ്ങൾ പോലും അവിടെ പങ്കുവക്കാറുണ്ട്. അതിൽ പലതും ഏറെ ശ്രദ്ധനേടാറുമുണ്ട്.

ഇപ്പോഴിതാ, താൻ ഒരു പുരുഷനായി വേഷമറിയതിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുബി “അമ്പടി കള്ളി” എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. കൈരളി ടിവിയിലെ കോമഡി തില്ലാന എന്ന പരിപാടിക്കായാണ് സുബി വേഷ പ്രച്ഛന്നയായിരിക്കുന്നത്.

നിരവധിപേരാണ് ചിത്രത്തിന് കമന്റ് ചെയ്യുന്നത്. ‘രസതന്ത്രം 2 എടുക്കുമ്പോൾ വിളിക്കാം’, ‘ഈ വേഷം നന്നായി ഇണങ്ങുന്നുണ്ട്’ എന്നിങ്ങനെയൊക്കെയാണ് കമന്റുകൾ.

Also Read: അമ്മമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന ആറു വയസ്സുകാരിയെ മനസ്സിലായോ?

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Malayalam artist dress up like a man viral photo