മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് രഞ്ജിനി.
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ രഞ്ജിനി ഹരിദാസ് പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. കുട്ടിക്കാലത്തു നിന്നുള്ള ചിത്രത്തിൽ രഞ്ജിനിയ്ക്ക് ഒപ്പം അനിയനെയും വളർത്തുനായയേയും കാണാം. അതായിരുന്നു ഞങ്ങളുടെ ആദ്യത്തെ വളർത്തുനായ എന്നും അച്ഛൻ തെരുവിൽ നിന്നും രക്ഷിച്ചുകൊണ്ടുവന്നതായിരുന്നു ആ നായക്കുട്ടിയെ എന്നും രഞ്ജിനി കുറിക്കുന്നു. അവിടെ നിന്നാണ് എല്ലാം ആരംഭിച്ചത് എന്നാണ് പൊതുവെ മൃഗസ്നേഹിയായ രഞ്ജിനി കുറിക്കുന്നത്.
തന്റെ അക്കാലത്തെ ഹെയർ സ്റ്റൈലിനെ കുറിച്ചും കുറിപ്പിൽ രഞ്ജിനി പറയുന്നു. “ഏതാണ്ട് ഒരു വർഷത്തോളമാണ് ഞാനാ വൈറ്റ് ഹെയർ ബാൻഡും വെച്ചു നടന്നത്.”
View this post on Instagram
താൻ വിവാഹിതയാകുന്നു എന്നു പറയുന്ന രഞ്ജിനിയുടെ ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും’ എന്ന പരിപാടി അവതരിപ്പിക്കുകയാണ് രഞ്ജിനി ഇപ്പോൾ. ഇതിന്റെ പ്രമോയുമായി ബന്ധപ്പെട്ട് ഇറങ്ങിയ വീഡിയോയിലാണ് രഞ്ജിനി തന്റെ വിവാഹസ്വപ്നങ്ങൾ പങ്കുവച്ചത്.
Read more: ഒറ്റ ഡാൻസ് കൊണ്ട് ‘കാമുകി’യായ സംഭവം; മറഡോണയുടെ ഓർമകളിൽ രഞ്ജിനി
View this post on Instagram
View this post on Instagram
“ഉണ്ടോണ്ട് ഇരുന്നപ്പോൾ വിളി വരിക എന്നു പറയുന്നതുപോലെയാണ്. ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നപ്പോൾ എനിക്ക് ഒരു തോന്നൽ. ഇങ്ങനെ ഒന്നുമായാൽ പോരാ. ഫ്രണ്ട്സും സ്റ്റേജ് ഷോയും മാത്രം പോരാ, ജീവിതത്തിൽ മറ്റെന്തോ കൂടിവേണം. എന്താണെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്, രഞ്ജിനി ഹരിദാസ് ജീവിതത്തിൽ ഒരിക്കലും ചിന്തിക്കില്ല എന്നു നിങ്ങൾ കരുതിയ ആ കാര്യം തന്നെ. രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാൻ പോവുന്നു.”
Read more: യഥാർത്ഥത്തിൽ ഞാൻ ആഗ്രഹിച്ച വിവാഹം ഇങ്ങനെയായിരുന്നു: ഡോ. രജിത് കുമാർ
‘എന്നു കരുതി പെണ്ണുകാണാൻ നിന്നു കൊടുക്കാനും കാൽ വിരൽ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ല. എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം. ഒരു സ്വയംവരം. ശ്രീരാമൻ സീതയെ കെട്ടിയതുപോലെ, നളൻ ദമയന്തിയെ കൊണ്ടുപോയതു പോലെ… ഒരുപാട് പേരിൽ നിന്നും ഞാൻ എനിക്ക് പറ്റിയ ഒരാളെ സെലക്ട് ചെയ്യും. ജാതിയും മതവും പ്രശ്നമല്ല. കുറച്ചു ദമ്പതികൾ കൂടി എന്റെ ഒപ്പം കാണും, അപ്പോൾ എന്റെ സ്വയംവരം കാണാൻ റെഡി ആയിക്കൊള്ളൂ.’ വീഡിയോയിൽ രഞ്ജിനി പറയുന്നതിങ്ങനെ.
നവംബര്‍ 15 ഞായറാഴ്ച രാത്രി ഒമ്പത് മണിയ്ക്കാണ് ഷോ ആരംഭിച്ചത്. മുകേഷ്, രമേഷ് പിഷാരടി, മഞ്ജുവാര്യർ എന്നിവരെല്ലാം ഷോയിൽ അതിഥിയായി എത്തിയിരുന്നു.
Read more: കുളക്കരയിലൊരു കുലസ്ത്രീ; ചിത്രങ്ങൾ പങ്കുവച്ച് രഞ്ജിനി ഹരിദാസ്