സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള സെലിബ്രിറ്റിയാണ് പേളി മാണി. പേളിയുടെയും ഭർത്താവ് ശ്രീനിഷിന്റെയും മകൾ നില കുട്ടിയുടെയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്ന നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ട് തന്നെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ, തന്റെ സ്കൂൾ കാലഘട്ടത്തിലെ ഒരു ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പേളി മാണി. സുഹൃത്ത് പോസ്റ്റ് ചെയ്ത ചിത്രമാണ് പേളി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തിരിക്കുന്നത്. “ഡാൻസിങ് ടു ചയ്യ ചയ്യ, മലൈക അറോറ & ഷാരൂഖ് ഖാൻ” എന്ന് കുറിച്ചുകൊണ്ടാണ് സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്.
തൊപ്പി വെച്ച്, കോട്ടും പാന്റ്സും ഷൂവും ധരിച്ച ലുക്കിലാണ് പേളിയെ കാണാനാവുക. സുഹൃത്തിന്റെ പോസ്റ്റിൽ ഡാൻസ് ചെയ്യുന്നതിന്റെ ചിത്രങ്ങളുമുണ്ട്. പേളി ആരാധകർ ഇതിനോടകം തന്നെ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

കഴിഞ്ഞ ദിവസം സ്കൂൾ കാലഘട്ടത്തിലെ മറ്റൊരു ചിത്രം പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഫാൻ പേജിൽ വന്ന ചിത്രമാണ് പേളി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തത്. “വർഷങ്ങൾക്ക് മുൻപ്, ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ” എന്ന് കുറിച്ചുകൊണ്ടാണ് ഫൊട്ടോ പങ്കുവെച്ചത്.
Also Read: രാജ്ഞിയെ പോലെ അണിഞ്ഞൊരുങ്ങി റോയൽ ലുക്കിൽ സൂര്യ മേനോൻ; പുതിയ ചിത്രങ്ങൾ
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്.