Latest News

കട്ടപ്പയായി നടൻ; ആരെന്നു മനസ്സിലായോ?

ടെലിവിഷൻ കോമഡി ഷോകളിലൂടെയാണ് ഈ നടൻ ശ്രദ്ധ നേടിയത്

Azees Nedumangad, Azees Nedumangad photos, Azees Nedumangad films, Azees Nedumangad latest, അസീസ് നെടുമങ്ങാട്

ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധ നേടുകയും പിന്നീട് സിനിമയിലെത്തുകയും ചെയ്ത നടനാണ് അസീസ് നെടുമങ്ങാട്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർ, ഫ്ളവേഴ്സ് ചാനലിലെ ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ഷോകളാണ് അസീസിനെ പ്രശസ്തനാക്കിയത്.

ഇപ്പോഴിതാ, അസീസ് പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ കവരുന്നത്. ബാഹുബലിയിൽ സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രത്തിന്റെ ലുക്കിലാണ് അസീസ് ചിത്രത്തിൽ. “കട്ടപ്പ എന്ന മൊട്ടപ്പാ,” എന്നാണ് ചിത്രം പങ്കുവെച്ച് അസീസ് കുറിക്കുന്നത്.

‘ആക്ഷൻ ഹീറോ ബിജു’, മമ്മൂട്ടിയോടൊപ്പം ‘വണ്‍’, ‘പരോള്‍’ എന്നിങ്ങനെ ഏതാനും ചിത്രങ്ങളിലും​ അസീസ് അഭിനയിച്ചിട്ടുണ്ട്. ‘വണ്‍’ എന്ന ചിത്രത്തിലെ അസീസിന്റെ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ആ വേഷത്തിലേക്ക് തന്നെ നിർദ്ദേശിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും ഒരു അഭിമുഖത്തിൽ അസീസ് തുറന്നു പറഞ്ഞിരുന്നു.

Read more: ലോകം എന്തും പറയട്ടെ, അവൾ എന്റേത്; വിമർശനങ്ങളോട് പ്രതികരിച്ച് മുക്ത

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Malayalam actor comedian in bahubali kattappa look

Next Story
Uppum Mulakum: ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി; മുടിയന്‍ ടെന്‍ഷനില്‍, ലെച്ചു ഹാപ്പിയാണ്uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com