scorecardresearch
Latest News

ഹൽദി-സംഗീത് വേദിയിൽ തേജസ്സിനൊപ്പം ചുവടുവച്ച് മാളവിക; വീഡിയോ

നായിക നായകൻ റിയാലിറ്റി ഷോ മത്സരാർത്ഥികളായ മാളവികയുടെയും തേജസിന്റെയും വിവാഹമാണിന്ന്

Malavika krishnadas, Malavika krishnadas wedding photos, Malavika krishnadas wedding, Malavika Krishnadas Thejas Haldi Sangeet video
Malavika krishnadas & Thejas

നർത്തകി, നടി എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് മാളവിക കൃഷ്‌ണദാസ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക സുപരിചിതയാകുന്നത്. അമൃത ടി വിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസറാണ് മാളവികയുടെ ആദ്യ റിയാലിറ്റി ഷോ പിന്നീട് ഡാൻസ് ഡാൻസ്, നായിക നായകൻ എന്നിവയിലെല്ലാം മാളവിക പങ്കെടുത്തു.

മാളവികയുടെ വിവാഹമാണ് ഇന്ന്. നായിക നായകനിൽ മാളവികയ്‌ക്കൊപ്പം സഹമത്സരാർത്ഥിയായി എത്തിയ തേജസ് ജ്യോതിയാണ് വരൻ. ഹൽദി വേദിയിൽ ഇരുവരും ഒന്നിച്ച് ചുവടുവയ്ക്കുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകൻ അഭിനേതാക്കളെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയായിരുന്നു. ഈ റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളായിരുന്നു മാളവികയും തേജസും.

റിയാലിറ്റി ഷോയ്ക്ക് ശേഷം ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘തട്ടിൻപുറത്ത് അച്ചുതൻ’ എന്ന ചിത്രത്തിൽ ഇരുവരും അഭിനയിച്ചിരുന്നു.

പ്രണയ വിവാഹമല്ല മറിച്ച് പരസ്പരം അറിയാവുന്നത് കൊണ്ട് ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നെന്നാണ് ഇരുവരും പറഞ്ഞത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ്ങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലും അടുത്തിടെ മത്സരാർത്ഥിയായി മാളവിക എത്തിയിരുന്നു.

സൂര്യ ടി വിയിൽ സംപ്രേഷണം ചെയ്ത് ഇന്ദുലേഖ എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും മാളവികയായിരുന്നു. അവതാരകയായും മാളവിക ശ്രദ്ധ നേടിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Malavika krishnadas thejas haldi sangeet video