scorecardresearch

പെണ്ണ് വരന്റെ വീടും കണ്ടിരിക്കണമല്ലോ; ചെക്കൻ കാണൽ വീഡിയോയുമായി മാളവിക

സോഷ്യൽ മീഡിയയില സജീവമായ താരം താൻ വിവാഹിതയാകാൻ പോകുന്ന വിവരം ആരാധകരുമായി പങ്കുവച്ചിരുന്നു.

പെണ്ണ് വരന്റെ വീടും കണ്ടിരിക്കണമല്ലോ; ചെക്കൻ കാണൽ വീഡിയോയുമായി മാളവിക

നർത്തകി, നടി എന്നീ നിലകളിൽ ശ്രദ്ധ നേടിയ താരമാണ് മാളവിക കൃഷ്‌ണദാസ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് മാളവിക സുപരിചിതയാകുന്നത്. അമൃത ടി വിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഡാൻസറാണ് മാളവികയുടെ ആദ്യ റിയാലിറ്റി ഷോ പിന്നീട് ഡാൻസ് ഡാൻസ്, നായിക നായകൻ എന്നിവയിലെല്ലാം താരം പങ്കെടുത്തു. സോഷ്യൽ മീഡിയയിലും സജീവമായ താരം താൻ വിവാഹിതയാകാൻ പോകുന്ന വിവരം ആരാധകരുമായി പങ്കുവച്ചിരുന്നു.

നായിക നായകനിൽ മാളവികയ്‌ക്കൊപ്പം മത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയാണ് വരൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകൻ അഭിനേതാക്കളെ കണ്ടെത്താനുള്ള റിയാലിറ്റി ഷോയായിരുന്നു. റിയാലിറ്റി ഷോയ്ക്ക് ശേഷം ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ തട്ടിൻപുറത്ത് അച്ചുതൻ എന്ന ചിത്രത്തിൽ ഇരുവരും അഭിനയിച്ചിരുന്നു. പ്രണയ വിവാഹമല്ല മറിച്ച് പരസ്പരം അറിയാവുന്നത് കൊണ്ട് ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നെന്നാണ് ഇരുവരും പറഞ്ഞത്.

പെണ്ണ്കാണൽ വീഡിയോയ്ക്ക് ശേഷം ചെക്കൻ കാണൽ വീഡിയോയും പങ്കുവച്ചിരിക്കുകയാണ് മാളവിക. താൻ ആണല്ലോ അവിടെ പോയി ജീവിക്കേണ്ടത് അതുകൊണ്ട് ഞാനും അങ്ങോട് പോകണമല്ലോയെന്നാണ് മാളവിക പറയുന്നത്. മാത്രമല്ല വരന്റെ വീട്ടുകാർ തന്നെ അങ്ങോട് ക്ഷണിച്ചെന്നും മാളവിക പറയുന്നുണ്ട്. വിവാഹം ഉടനുണ്ടാകുമെന്നും അതിനു മുൻപുള്ള തയാറെടുപ്പുകൾ വീഡിയോ രൂപത്തിൽ ആരാധകരിലേക്ക് എത്തിക്കുന്നതായിരിക്കുമെന്നും മാളവിക പറഞ്ഞു. കൊല്ലത്താണ് തേജസിന്റെ വീട്. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് മാളവിക.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ്ങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ മത്സരിക്കുകയാണിപ്പോൾ മാളവിക. സൂര്യ ടി വിയിൽ സംപ്രേഷണം ചെയ്ത് ഇന്ദുലേഖ എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് മാളവികയായിരുന്നു. അവതാരകയായും താരം ശ്രദ്ധ നേടിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Malavika krishnadas shares pre wedding video in her youtube channel