scorecardresearch

ശബ്ദാനുകരാണം ആദ്യത്തേതിനേക്കാൾ മികച്ചതാക്കി മഹേഷിന്റെ തിരിച്ചുവരവ്, ശാസ്ത്രത്തിനും ദൈവത്തിനും നന്ദി പറഞ്ഞു ആരാധകർ

പേടിയായിരുന്നു, ഇനിയൊരു തിരിച്ചു വരവ് എങ്ങനെയായിരിക്കും എന്ന് ആലോചിച്ചിട്ട്, ഇപ്പോൾ ഒരുപാട് സന്തോഷമായി,…അനുകരണത്തിൽ ഒരു കുറവും പോലും വരുത്താതെ വേദിയിൽ കണ്ടപ്പോൾ

പേടിയായിരുന്നു, ഇനിയൊരു തിരിച്ചു വരവ് എങ്ങനെയായിരിക്കും എന്ന് ആലോചിച്ചിട്ട്, ഇപ്പോൾ ഒരുപാട് സന്തോഷമായി,…അനുകരണത്തിൽ ഒരു കുറവും പോലും വരുത്താതെ വേദിയിൽ കണ്ടപ്പോൾ

author-image
Television Desk
New Update
Mahesh kunjumon, Mahesh kunjumon accident, Mahesh kunjumon mimicry, Mahesh kunjumon flowers comedy ulsavam

Mahesh Kunjumon makes a comeback

'ശാസ്ത്രത്തിന് നന്ദി, ഡോക്ടർമാർക്കും,' 'പേടിയായിരുന്നു, ഇനിയൊരു തിരിച്ചു വരവ് എങ്ങനെയായിരിക്കും എന്ന് ആലോചിച്ചിട്ട്, ഇപ്പോൾ ഒരുപാട് സന്തോഷമായി,…അനുകരണത്തിൽ ഒരു കുറവും പോലും വരുത്താതെ വേദിയിൽ കണ്ടപ്പോൾ,' 'ദൈവത്തിന് നന്ദി. ഒരുപാടു ഉയരങ്ങളിൽഇനിയും എത്തട്ടെ ,' 'ആരോഗ്യത്തോടെയുള്ള ഒരു തിരിച്ചു വരവ്…. ശബ്ദാനുകരാണം ആദ്യത്തേതിനേക്കാൾ മികച്ചതാക്കി…. കൊള്ളാം,' 'ആരുടേയും കണ്ണ് പെടാണ്ടിരിക്കട്ടെ…'

Advertisment

മഹേഷ് കുഞ്ഞുമോൻ തിരിച്ചെത്തുമ്പോൾ ഇങ്ങനെയൊക്കെയാണ് ആരാധകർ വരവേൽക്കുന്നത്. ഫ്ളവേ​ഴ്സ് ടിവിയിലെ കോമഡി ഉത്സവത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന മഹേഷ്. ശബ്ദാനുകരണത്തെ വളരെ കൃത്യതയോടെ അവതരിപ്പിക്കുന്ന അപൂർവ്വം മിമിക്രി താരങ്ങളിലൊരാളാണ്. വാഹനാപകടത്തിൽ മുഖത്തും പല്ലിനും ഗുരുതരമായി പരിക്കേറ്റ മഹേഷ് സർജറിയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു. ജൂൺ അഞ്ചിന് ബിനു അടിമാലി, സുധി എന്നിവർക്കൊപ്പം പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മഹേഷ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ സുധി മരിക്കുകയും ബിനു അടിമാലിയ്ക്കും മഹേഷിനും ഗുരുതരമായ പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, അപകടത്തിൽ ശേഷം ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് മഹേഷ്.

Television

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: