scorecardresearch

50 കോടി രൂപ നഷ്ടപരിഹാരം വേണം; അർജന്റീന ആരാധകനെതിരെ ഗാംഗുലിയുടെ പരാതി

Lionel Messi Kolkata Visit: മെസി സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴച്ചു എന്നാണ് ഗാംഗുലിയുടെ പരാതിയിൽ പറയുന്നത്

Lionel Messi Kolkata Visit: മെസി സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴച്ചു എന്നാണ് ഗാംഗുലിയുടെ പരാതിയിൽ പറയുന്നത്

author-image
Sports Desk
New Update
Lionel Messi and Sourav Ganguly

Lionel Messi's Kolkata event chaos:മെസിയുടെ സന്ദർശനത്തിനിടയിലുണ്ടായ പ്രശ്നങ്ങളുടെ പേരിൽ തനിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പരാതി നൽകി ഇന്ത്യൻ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. കൊൽക്കത്തയിലെ അർജന്റീന ഫാൻ ക്ലബ് പ്രസിഡന്റ് ഉത്തം സാഹ എന്ന ആൾക്കെതിരെ തന്നെ അപകീർത്തിപ്പെടുത്തിയതിന് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഗാംഗുലി സൈബർ ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്. 

Advertisment

മെസി സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽവന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴച്ചു എന്നാണ് ഗാംഗുലിയുടെ പരാതിയിൽ പറയുന്നത്. അപകീർത്തികരവും അധിക്ഷേപകരവുമായ പ്രസ്താവനകൾ ഉൾപ്പെടുന്ന ഒരു വിഡിയോ അഭിമുഖം ഒരു ബംഗാളി വാർത്താ പോർട്ടൽ വഴി ഇയാൾ മനപൂർവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഗാംഗുലിയുടെ വ്യക്തിത്വത്തെ ഹനിക്കുന്ന രീതിയിലെ മോശം പരാമർശങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്, ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

Also Read: Sanju Samson: ശുഭ്മാൻ ഗില്ലിന് പരുക്ക്; സഞ്ജു സാംസൺ ഓപ്പണറായേക്കും

മെസിയുടെ സന്ദർശനത്തിന്റെ സമയം സംഘാടകർക്കും അർജന്റനീനക്കാർക്കും ഇടയിൽ നിന്ന് പ്രവർത്തിച്ചത് ഗാംഗുലിയാണ് എന്നാണ് ഇയാൾ ആരോപിച്ചത്. ഒരു തെളിവും ഇല്ലാതെ ഗുരുതരമായ ആരോപണം ആണ് ഉന്നയിച്ചിരിക്കുന്നത് എന്ന് പരാതിയിൽ ഗാംഗുലി പറയുന്നു. മെസി സോൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ എത്തിയ സമയം ഗാംഗുലിയും അവിടെ ഉണ്ടായിരുന്നു. എന്നാൽ മെസിയുടെ വരവുമായി ബന്ധപ്പെട്ട സംഘാടനത്തിൽ താൻ ഉൾപ്പെട്ടിട്ടില്ല എന്നാണ് ഗാംഗുലി വ്യക്തമാക്കുന്നത്. 

Also Read: IPL Auction 2025; ഈ 25 കോടിയിൽ ഗ്രീനിന് ലഭിക്കുന്നത് 18 കോടി; ബാക്കി ബിസിസിഐക്ക്; നിയമം ഇങ്ങനെ

മൂന്ന് ദിവസത്തെ മെസിയുടെ ഇന്ത്യാ സന്ദർശനത്തിൽ താരം ആദ്യം എത്തിയത് കൊൽക്കത്തയിലാണ്. സോൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ മെസിയെ കാണാൻ ആരാധകരെല്ലാം നിറഞ്ഞെത്തി. എന്നാൽ തനിക്ക് ചുറ്റും ആൾക്കൂട്ടം നിറയുകയും സെൽഫിയെടുക്കാനുമെല്ലാമായി തിരക്ക് വരികയും ചെയ്തതോടെ മെസി ഗ്രൗണ്ടിൽ നിന്ന് മടങ്ങി പോയി.

Also Read: ഓപ്പണറായി തിരികെ വന്നാലും സഞ്ജുവിന് തിളങ്ങാനാവില്ല; കാരണം ചൂണ്ടി ഇർഫാൻ പഠാൻ

ഏതാനും മിനുറ്റുകൾ മാത്രമാണ് മെസി സോൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നിന്നത്. മെസിയെ കാണാൻ സാധിക്കാതെ വന്നതോടെ പ്രകോപിതരായ ആരാധകർ സ്റ്റേഡിയം നശിപ്പിച്ചു. ടിക്കറ്റിനായി വലിയ തുക നൽകിയായിരുന്നു ആരാധകർ എത്തിയത്. 4500 രൂപ മുതൽ 10000 രൂപ വരെ ടിക്കറ്റിനായി ആരാധകർ നൽകിയിരുന്നു.

Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്

Lionel Messi Argentina Sourav Ganguly Kolkata

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: