/indian-express-malayalam/media/media_files/uploads/2023/09/Aparna-Nair-Insta-Reel.jpg)
കരമന തളിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു
സിനിമാ–സീരിയൽ താരം അപർണ നായരുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സഹപ്രവർത്തകരും മിനിസ്ക്രീൻ പ്രേക്ഷകരും. കരമന തളിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായിരുന്നു 31 വയസ്സുകാരിയായ അപർണ. മക്കൾക്കും കുടുംബത്തിനുമൊപ്പമുള്ള സന്തോഷമുള്ള മുഹൂർത്തങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്കിടെ ഇൻസ്റ്റയിൽ അമൃത പോസ്റ്റ് ചെയ്യാറുണ്ട്. മരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപു പോലും അപർണ ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, ഇൻസ്റ്റയിൽ അപർണ ഷെയർ ചെയ്ത അവസാന റീലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കടന്നുപോകുന്ന സങ്കടങ്ങളെ കുറിച്ചുള്ള സൂചനയായിരുന്നോ ആ റീൽ എന്നാണ് ആരാധകർ തിരക്കുന്നത്.
" ഒരുപാട് ദേഷ്യപ്പെടുന്നവളാകാം, ഒരുപാട് വാശിയുള്ളവളാകാം, എപ്പോഴും ചിരിച്ചു കൊണ്ടു നടക്കുന്നവളാകാം, എന്നാൽ ശരിക്കുമുള്ള അവൾ രാത്രിയുടെ നിശബ്ദതയിൽ മുഖം പൊത്തി പൊട്ടികരയുന്നവളാണ്. ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കി സ്വയം ആശ്വസിക്കുന്നവളാണ്. ഒരുപാട് പ്രതീക്ഷയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നവളാണ്. കുറ്റപ്പെടുത്തുമ്പോഴും അടിച്ചമർത്തുമ്പോഴും നിങ്ങളൊന്നോർക്കുക. അവളുടെ മാറ്റത്തിനു കാരണം നിങ്ങളൊരുക്കിയ സാഹചര്യങ്ങളാണ്," അപർണ പോസ്റ്റ് ചെയ്ത അവസാന റീലിലെ വോയ്സ് ഓവർ ഇങ്ങനെ.
മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം തുടങ്ങിയ സീരിയലുകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: സഞ്ജിത്, മക്കൾ: ത്രയ, കൃതിക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.