Latest News

വീണയെ എനിക്കറിയാം, അവൾ സ്വരുക്കൂട്ടിയതാണ് ആ ആഭരണങ്ങൾ; വിമർശകരോട് ലക്ഷ്മി പ്രിയ

തളർന്നു പോയ അവളുടെ അതി ജീവനത്തിന് അവൾ സ്വരുക്കൂട്ടിയതാണ് അവളുടെ കഴുത്തിലും കാതിലും കയ്യിലും നിങ്ങൾ കണ്ട വിവാഹ ഫോട്ടോയിലെ ആഭരണങ്ങൾ

veena nair, serial artist, ie malayalam

സ്ത്രീധനം വാങ്ങിക്കുന്നവരെ വേണ്ടെന്ന് പറയണമെന്ന് സൂചിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം വീണ നായർ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതിയിരുന്നു. ഇത് വ്യാപക വിമർശനങ്ങൾക്കിടയാക്കി. വിവാഹ ദിനത്തിൽ വീണ അമിഞ്ഞ സ്വർണത്തിന്റെ ഫൊട്ടോകൾ ഷെയർ ചെയ്താണ് പലരും വിമർശനമുന്നയിച്ചത്.

വിമർശനങ്ങൾ കൂടിയതോടെ വീണ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ആരെയും പേടിച്ചിട്ടല്ല, മകനെക്കുറിച്ച് കമന്റുകൾ വരാൻ തുടങ്ങിയപ്പോഴാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് വീണ പറഞ്ഞിരുന്നു. പോസ്റ്റ് നീക്കിയെങ്കിലും വീണയ്ക്കും കുടുംബത്തിനും എതിരെ സോഷ്യൽ മീഡിയയിൽ പലരും മോശം കമന്റുകൾ ഇട്ടിരുന്നു.

ഇപ്പോഴിതാ, വീണയെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് ലക്ഷ്മി പ്രിയ. ആദ്യമായി വീണ സീരിയലിൽ അഭിനയിക്കാൻ വന്നത് മുതൽ വീണയെ എനിക്കറിയാമെന്നും തളർന്നു പോയ അവളുടെ അതി ജീവനത്തിന് അവൾ സ്വരുക്കൂട്ടിയതാണ് അവളുടെ കഴുത്തിലും കാതിലും കയ്യിലും നിങ്ങൾ കണ്ട വിവാഹ ഫോട്ടോയിലെ ആഭരണങ്ങളെന്നും ലക്ഷ്മി പ്രിയ പറയുന്നു.

Read More: പ്രണയ സാക്ഷാത്കാരം, ഇഷയുടെ കൈപ്പിടിച്ച് അനൂപ്; വീഡിയോ

ലക്ഷ്മി പ്രിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

വീണാ നായരെ ട്രോളുകയും അവളുടെ പിഞ്ചു കുഞ്ഞിനെയടക്കം തെറി വിളിക്കുകയും ചെയ്യുന്നവർ ഇതു കൂടി അറിയണം. ആദ്യമായി വീണ സീരിയലിൽ അഭിനയിക്കാൻ വന്നത് മുതൽ വീണയെ എനിക്കറിയാം. സ്വാതി തിരുനാൾ അക്കാദമിയിൽ ഡിഗ്രിക്ക് പഠിക്കാനായാണ് വീണ തിരുവനന്തപുരത്തേക്ക് വരുന്നത്. അങ്ങനെ അവർ ആറ്റുകാലിൽ സ്ഥിര താമസമാക്കുകയും സീരിയലുകളിൽ അഭിനയിച്ചു തുടങ്ങുകയും ചെയ്തു. ആദ്യത്തെ സീരിയൽ തന്നെ എന്റൊപ്പം ആണ്. ഉറക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവളും ഞാനും ചേച്ചിയും അനിയത്തിയുമായി. യാതൊരു പക്വതയുമില്ലാത്ത ആ പത്തൊൻപതു കാരിയെ ഷൂട്ടിങ്ങിന് കൊണ്ടു വന്നിരുന്നത് അവളുടെ അമ്മയാണ്.

എന്നാൽ അവളുടെ ഡിഗ്രി കാലഘട്ടത്തിൽ തന്നെ അച്ഛന് ഗുരുതരമായ രോഗം ബാധിച്ചു. പിന്നീട് അമ്മയും രോഗ ബാധിതയായി. ഇവരെ രണ്ടുപേരെയും ചികിത്സിക്കുക മുതലുള്ള ഉത്തരവാദിത്തങ്ങൾ ആ കുട്ടിയും ആങ്ങളയും ഏറ്റെടുത്തു. ഞാൻ കണ്ട പൊട്ടിക്കാളി ഉത്തരവാദിത്തമുള്ള ഒരു മുതിർന്ന പെണ്ണായി. നിർഭാഗ്യവശാൽ ആ അമ്മയും അച്ഛനും പെട്ടെന്ന് പെട്ടെന്ന് മരണമടഞ്ഞു.

തളർന്നു പോയ അവളുടെ അതി ജീവനത്തിന് അവൾ സ്വരുക്കൂട്ടിയതാണ് അവളുടെ കഴുത്തിലും കാതിലും കയ്യിലും നിങ്ങൾ കണ്ട വിവാഹ ഫോട്ടോയിലെ ആഭരണങ്ങൾ. അവളുടെ മനക്കരുത്ത്. കൊട്ടക്കണക്കിന് വീട്ടുകാർ പൊതിഞ്ഞ് കൊടുക്കാത്തവരും സ്വർണ്ണം ധരിക്കുന്നുണ്ട്. പെൺകുട്ടികൾ വിവാഹ ദിനത്തിൽ അണിയുന്ന എല്ലാ പൊന്നും വരന്റെ വീട്ടുകാർ കണക്ക് പറഞ്ഞു മേടിക്കുന്ന സ്വർണ്ണവും അല്ല.

ഇവിടെ അച്ഛനും അമ്മയുമില്ലാതെ സീരിയലിൽ അഭിനയിച്ചു വിവാഹം കഴിച്ച വീണയും, വിദ്യാഭ്യാസ ലോൺ എടുത്തു പഠിച്ച് വിദേശ രാജ്യത്ത് പോയി ജോലി ചെയ്തു കല്യാണം കഴിച്ച അശ്വതിയും പതിനാറ് വയസ്സ് മുതൽ നാടകത്തിൽ അഭിനയിച്ച് ആ കാശിന് സ്വർണ്ണം വാങ്ങിയിട്ടും ഒരു തരി പൊന്ന് പോലും ഇടാതെ കതിർമണ്ഡപത്തിൽ കയറിയ ഞാനുമെല്ലാം മുന്നോട്ട് വയ്ക്കുന്നത് ഒരേ കാര്യമാണ്. പെൺകുട്ടികൾ കാര്യശേഷി ഉള്ളവർ ആവണം. ഈ സ്വർണ്ണം എന്നത് മികച്ച ഒരു സേവിങ്സ് ആണ്. ഒരു പവൻ കയ്യിലുള്ള പെണ്ണിനും അത് അവളുടെ മുന്നോട്ടുള്ള ജീവിതത്തിന് അതി ജീവനത്തിന് ഉപകരിക്കുന്ന ഒരു സംഗതിയാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Lakshmi priya support veena nair facebook post520111

Next Story
മുടിയന്റെയും ശിവാനിയുടെയും ഡാൻസ് കണ്ട് അന്തം വിട്ട് പാറുക്കുട്ടി; വീഡിയോRishi S kumar, റിഷി എസ് കുമാർ, Parukutty, Shivani, പാറുക്കുട്ടി, ശിവാനി, Rishi S kumar dance, Rishi S kumar dance video, റിഷി എസ് കുമാർ ഉപ്പും മുളകും, uppum mulakum, uppum mulakum viral videos
The moderation of comments is automated and not cleared manually by malayalam.indianexpress.com