മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായ തങ്കച്ചൻ ഉടൻ വിവാഹിതനായേക്കും. സ്റ്റാർ മാജിക് അവതാരക ലക്ഷ്മി നക്ഷത്രയോടാണ് തങ്കച്ചൻ ഇക്കാര്യം അറിയിച്ചത്. ഫ്ലവേഴ്സ് ചാനലിനെ സ്റ്റാർ മാജിക് പരിപാടിയിലെ സ്ഥിരം താരങ്ങളിലൊരാളാണ് തങ്കച്ചൻ. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിലാണ് തങ്കച്ചന്റെ വിവാഹത്തെക്കുറിച്ചും ഭാവി വധുവിനെക്കുറിച്ചും ലക്ഷ്മി നക്ഷത്ര സംസാരിച്ചത്.
തങ്കുവിന്റെ വിവാഹം, തങ്കൂനും ചിലത് പറയാനുണ്ട് എന്ന ക്യാപ്ഷനോടെയാണ് ലക്ഷ്മി നക്ഷത്ര വീഡിയോ പങ്കുവച്ചത്. ഇതിനു മുൻപ് തങ്കുവിനൊപ്പമുള്ള രണ്ടു വീഡിയോകളും ലക്ഷ്മി പോസ്റ്റ് ചെയ്തിരുന്നു. തങ്കുവിന്റെ കല്യാണം ഉടനുണ്ടെന്നും ചില സര്‍പ്രൈസുകളൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും പുതിയ വീഡിയോയിൽ ലക്ഷ്മി പറയുന്നു.
പെൺകുട്ടി ആരാണെന്ന് തനിക്കറിയാമെന്നും, തന്നെ കാണിച്ച് തന്നിട്ടുണ്ടെന്നും ലക്ഷ്മി പറഞ്ഞു. പേര് പറയട്ടെയെന്ന് ലക്ഷ്മി ചോദിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു തങ്കുവിന്റെ മറുപടി. പെൺകുട്ടിയുടെ പേര് ഇപ്പോൾ പറയാൻ എനിക്ക് അനുമതിയില്ല. ലവ് കം അറേഞ്ച്ഡ് മാര്യേജാണെന്നും ലക്ഷ്മി പറഞ്ഞു. ആ സമയത്ത് തീര്‍ച്ചയായും എല്ലാവരെയും അറിയിക്കുമെന്നായിരുന്നു തങ്കച്ചൻ പറഞ്ഞത്.
നാലു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്. തങ്കുവിനൊപ്പമുള്ള ചിന്നു ചേച്ചിയുടെ വ്ലോഗ് സൂപ്പർ എന്നായിരുന്നു ചിലരുടെ കമന്റുകൾ.
Read More: പിറന്നാളിന് ബലൂണും കേക്കും ആർക്കാ ഇഷ്ടമില്ലാത്തത്? ചിത്രങ്ങളുമായി ലക്ഷ്മി നക്ഷത്ര