സ്റ്റാർ മാജിക് എന്ന ടിവി ഷോയിലൂടെയാണ് ലക്ഷ്മി നക്ഷത്ര മലയാളികൾക്കിടയിൽ പ്രശസ്തയാവുന്നത്. ഒരൊറ്റ ടിവി ഷോയിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് ലക്ഷ്മി നേടിയെടുത്തത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ലക്ഷ്മി നക്ഷത്ര എന്ന യൂട്യൂബ് ചാനലിലൂടെയും താരം തന്റെ വിശേഷങ്ങൾ പങ്കിടാറുണ്ട്.
കാസർഗോഡ് കല്യാണത്തിനു പോയ വിശേഷങ്ങളാണ് ലക്ഷ്മി പുതിയ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. കല്യാണ ചെറുക്കന്റെ സഹോദരന് നവദമ്പതികൾക്ക് സർപ്രൈസ് നൽകാനാണ് ലക്ഷ്മി നക്ഷത്രയെ വിവാഹ വേദിയിലേക്ക് കൊണ്ടുവന്നത്. സർപ്രൈസ് ആയി വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതിന്റെ സന്തോഷം ലക്ഷ്മിയും വീഡിയോയിൽ വിവരിക്കുന്നുണ്ട്. വിവാഹത്തിനു പുറപ്പെടുന്നതു മുതൽ വിവാഹ ആഘോഷത്തിൽ പങ്കെടുക്കുന്നതുവരെയുള്ളതെല്ലാം ലക്ഷ്മി വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
വിവാഹത്തിന് എത്തിയവരെല്ലാം ലക്ഷ്മി നക്ഷത്രയെ കണ്ട് അമ്പരക്കുന്നതും ലക്ഷ്മിക്കൊപ്പം സെൽഫിയെടുക്കാൻ തിരക്ക് കൂട്ടുന്നതും വീഡിയോയിൽ കാണാം. കാസര്‍ഗോഡെ ചുള്ളന് ചെക്കന്മാരെ കുറിച്ചുള്ള ലക്ഷ്മിയുടെ കമന്റുകളും രസകരമായിരുന്നു. ദൈവമേ ഇവര്‍ക്കിടയില്‍ എന്നെ കണ്ട്രോള് ചെയ്യണേ എന്നായിരുന്നു ലക്ഷ്മിയുടെ പ്രാര്‍ത്ഥന. ഈ വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും പുതിയ വീഡിയോയും ഒരുപാട് ഇഷ്ടമായെന്നുമാണ് ആരാധക കമന്റുകൾ.
Read More: തറവാട്ട് കുളത്തിൽ ഒന്നു കുളിക്കാൻ പോയതാ, പിന്നെ നടന്നത്; വീഡിയോയുമായി ലക്ഷ്മി നക്ഷത്ര