scorecardresearch

ആകാശത്ത് തൂങ്ങികിടന്ന് ലക്ഷ്മി; പെയിന്റടിക്കാൻ കയറിതാണോ എന്ന് ആരാധകർ

ദുബായ് യാത്രയ്ക്കിടെ ലക്ഷ്മി നടത്തിയ ‘സ്കൈ വ്യൂ എഡ്ജ് വാക്കി’ൻെറ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്

ആകാശത്ത് തൂങ്ങികിടന്ന് ലക്ഷ്മി; പെയിന്റടിക്കാൻ കയറിതാണോ എന്ന് ആരാധകർ

സ്റ്റാർ മാജിക്ക്, ഠമാർ പഠാർ തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിക്ക് സമൂഹമാധ്യമങ്ങളിലും നിറയെ ആരാധകരുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്.

ദുബായ് യാത്രയ്ക്കിടെ ലക്ഷ്മി നടത്തിയ ‘സ്കൈ വ്യൂ എഡ്ജ് വാക്കി’ൻെറ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രങ്ങൾ മാത്രമല്ല സ്കൈ വാക്കിനു പോകുന്നതിനു മുൻപുളള വീഡിയോയും ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. ‘ജീവിതത്തിൽ ഒരിക്കലെങ്കിലും സാഹസികത അനുഭവിക്കുന്നത് നന്നായിരിക്കും’ എന്നാണ് ലക്ഷ്മി പോസ്റ്റിനു താഴെ കുറിച്ചിരിക്കുന്നത്. യൂട്യൂബ് ചാനൽ സ്വന്തമായിട്ടുളള ലക്ഷ്മി സ്കൈ വാക്കിൻെറ മുഴുവൻ വീഡിയോ തൻെറ ചാനലിൽ പങ്കുവച്ചിട്ടുണ്ട്. പത്തു ലക്ഷം സബ്സ്ക്രൈബേഴ്സാകുമ്പോൾ കിട്ടുന്ന ഗോൾഡൻ ബട്ടൻെറ അൺബോക്സിങ്ങ് ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

ലക്ഷ്മി ആകാശത്തു തൂങ്ങി കിടക്കുന്ന ചിത്രങ്ങൾക്കു താഴെ അനവധി ആരാധകരുടെ രസകരമായ കമൻറുകൾ നിറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് പെയിൻറടിക്കാൻ കയറിയതാണോ എന്നത്. അഡ്വഞ്ചർ സിംഹം, ഗ്ലാസ് ക്ലീനിങ്ങിനിടെ എടുത്ത സെൽഫി അങ്ങനെ നീളുന്നു കമൻ്റുകൾ.

റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു. തൃശൂർ സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. നിഷ്കളങ്കമായ ചിരിയും തമാശ നിറഞ്ഞ അവതരണവുമാണ് ലക്ഷ്മിക്ക് വളരെ ചുരുങ്ങിയ സമയത്തിനുളളിൽ ആരാധകരെ നേടിക്കൊടുത്തത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Lakshmi nakshatra latest video skyview edge walk goes viral