ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലൂടെയാണ് ലക്ഷ്മി കൂടുതൽ സുപരിചിതയായത്. സോഷ്യൽ മീഡിയയിലും ആക്ടീവാണ് താരം.
അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. ”എന്റെ എല്ലാ സന്തോഷങ്ങള്‍ക്കും വിജയങ്ങള്‍ക്കും പിന്നിലെ ശക്തി. അകത്തും പുറത്തും സുന്ദരി. എന്റെ ബിന്ദു അമ്മയ്ക്കൊപ്പം,” എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷനായി ലക്ഷ്മി കുറിച്ചത്.
പട്ടുസാരിയിലുള്ള മറ്റു ചില ചിത്രങ്ങളും ലക്ഷ്മി പോസ്റ്റ് ചെയ്തിട്ടുണ്ട്. പച്ചയിൽ ചുവപ്പ് ബോർഡറുള്ള സാരിയാണ് ലക്ഷ്മി ഫൊട്ടോകളിൽ ധരിച്ചിട്ടുള്ളത്.
റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു. തൃശൂർ സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്.
Read More: തറവാട്ട് കുളത്തിൽ ഒന്നു കുളിക്കാൻ പോയതാ, പിന്നെ നടന്നത്; വീഡിയോയുമായി ലക്ഷ്മി നക്ഷത്ര