സ്റ്റാർ മാജിക്ക്, ഠമാർ പഠാർ തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. രസകരമായ അവതരണശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ലക്ഷ്മിക്ക് സമൂഹമാധ്യമങ്ങളിലും നിറയെ ആരാധകരുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്.
തന്റ ഡ്രീം കാർ സ്വന്തമാക്കിയിരിക്കുകയാണ് ലക്ഷ്മി ഇപ്പോൾ. ബിഎംഡബ്ല്യു 3 സീരിസ് 330ഐ എം സ്പോർട്ടാണ് ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത്. 51 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ കാറിന്റെ വില.
റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു. തൃശൂർ സ്വദേശിയായ ലക്ഷ്മി നല്ലൊരു ഗായിക കൂടിയാണ്. നിഷ്കളങ്കമായ ചിരിയും തമാശ നിറഞ്ഞ അവതരണവുമാണ് ലക്ഷ്മിക്ക് വളരെ ചുരുങ്ങിയ സമയത്തിനുളളിൽ ആരാധകരെ നേടിക്കൊടുത്തത്.