scorecardresearch

പ്രസംഗിക്കാന്‍ ആര്‍ക്കും പറ്റും, പ്രവര്‍ത്തിച്ചു കാണിക്കൂ; തെരുവുനായ പ്രശ്‌നത്തിൽ ലക്ഷ്മി

അക്രമകാരികളായ നായകളെ കൊല്ലുന്നതിനെതിരെ രംഗത്തു വന്ന താരങ്ങള്‍ക്കുളള മറുപടിമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായ ലക്ഷ്മി മേനോന്‍

അക്രമകാരികളായ നായകളെ കൊല്ലുന്നതിനെതിരെ രംഗത്തു വന്ന താരങ്ങള്‍ക്കുളള മറുപടിമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായ ലക്ഷ്മി മേനോന്‍

author-image
Television Desk
New Update
പ്രസംഗിക്കാന്‍ ആര്‍ക്കും പറ്റും, പ്രവര്‍ത്തിച്ചു കാണിക്കൂ; തെരുവുനായ പ്രശ്‌നത്തിൽ ലക്ഷ്മി

നാടാകെ തെരുവുനായ ആക്രമണത്തെ ചെറുക്കുന്നതിനുളള ചര്‍ച്ചകള്‍ നടക്കുകയാണ്. കേരള സര്‍ക്കാര്‍ അക്രമകാരികളായ നായകളെ കൊല്ലുന്നതിനുളള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഇതിനെതിരെ പ്രതിഷേധവുമായി ചില താരങ്ങള്‍ രംഗത്തു വന്നിരുന്നു. ഇവര്‍ക്കെല്ലാമുളള മറുപടിയുമായി എത്തിയിരിക്കുകയാണ് നടനും അവതാരകനുമായ മിഥുൻ രമേഷിന്റെ ഭാര്യയും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുമായ ലക്ഷ്മി മേനോന്‍.

Advertisment

തെരുവുനായ പ്രശ്‌നത്തെക്കുറിച്ചുളള തന്റെ അഭിപ്രായം എന്ന അടിക്കുറിപ്പോടെയാണ് ലക്ഷ്മി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. മകള്‍ തന്‍വിയെ ഒരിക്കല്‍ തെരുവുനായ ആക്രമിക്കാന്‍ വന്ന കാര്യവും ലക്ഷ്മി വീഡിയോയില്‍ പറയുന്നുണ്ട്. ദുബായില്‍ സ്ഥിര താമസമാക്കിയ കുടുംബം നാട്ടില്‍ വന്നപ്പോള്‍ പല തവണ തെരുവുനായ ശല്ല്യം നേരിട്ടിട്ടുണ്ടെന്നും ലക്ഷ്മി പറഞ്ഞു. കുട്ടികളുടെ ജീവനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നും, ഇപ്പോള്‍ ശബ്ദമുയര്‍ത്തുന്ന താരങ്ങള്‍ വീട്ടില്‍ വളര്‍ത്തുന്നത് ഫോറിന്‍ ബ്രീഡിലുളള നായകളെയല്ലേയെന്നും ലക്ഷ്മി ചോദിക്കുന്നു. വീഡിയോയുടെ അവസാനം താന്‍ ഷാര്‍ജയില്‍ നിന്നും രക്ഷപ്പെടുത്തികൊണ്ടു വന്ന നാടന്‍ ഇനത്തിലുളള വളര്‍ത്തു നായയെയും ലക്ഷ്മി കാണിക്കുന്നുണ്ട്.

ലക്ഷ്മിയുടെ അഭിപ്രായത്തെ പിൻതാങ്ങികൊണ്ട് അനവധി ആരാധകര്‍ പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്. നടി മൃദുല മുരളി തെരുവുനായകളെ കൊല്ലുന്നതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളടങ്ങിയ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. മൃദുലയെ എതിര്‍ത്തും പിന്തുണച്ചും നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.

Advertisment
Television Stray Dogs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: