ഡോക്ടറാവാൻ മോഹിച്ചു, കുടുംബ വിളക്കിലൂടെ സഫലമായി; സീരിയൽ താരം ആതിര പറയുന്നു

പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു​ ​ഞ​ങ്ങ​ളു​ടേ​ത്. വീട്ടിൽ എല്ലാം ​ഓ​ക്കെ​ ​ആ​യ​തോ​ടെ​യാ​ണ് ​ഞ​ങ്ങ​ൾ​ ​പ്ര​ണ​യി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്. രാജീവ് മേനോനാണ് അനന്യയുടെ ഭർത്താവ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘കുടുംബ വിളക്ക്’ പരമ്പരയ്ക്ക് പ്രേക്ഷകപ്രീതി ഏറെയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തെ ആസ്പദമാക്കിയുളളതാണ് പരമ്പര. ഈ സീരിയലിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് ഡോ.അനന്യ. സുമിത്രയുടെ മരുകളാണ് അനന്യ. ആതിര മാധവാണ് പരമ്പരയിൽ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഡോക്ടറാവണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്നും ആ മോഹം കുടുംബ വിളക്കിലൂടെ സഫലമായെന്നുമാണ് കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആതിര പറഞ്ഞിരിക്കുന്നത്. ”സ്ക്രീ​നി​ലാ​ണേ​ലും​ ​സ്റ്റെ​ത​സ്കോ​പ്പൊ​ക്കെ​യി​ട്ട് ​ന​ട​ക്കു​ന്ന​ത് ​ഞാ​ൻ​ ​ശ​രി​ക്കും​ ​ആ​സ്വ​ദി​ക്കു​ന്നു​ണ്ട്. ​ഡോ.​ ​അ​ന​ന്യ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​കാ​ൻ​ ​അ​ത്യാ​വ​ശ്യം​ ​കു​റ​ച്ച് ​ത​യ്യാ​റെ​ടു​പ്പു​ക​ളൊ​ക്കെ​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഓ​രോ​ ​സീ​ൻ​ ​ചെ​യ്യു​മ്പോ​ഴും​ ​എ​നി​ക്ക് ​പ​രി​ച​യ​മു​ള്ള​ ​ഡോ​ക്‌​ട​ർ​മാ​രു​ടെ​ ​മു​ഖം​ ​ഓ​ർ​മ്മ​വ​രും.​ ​അ​വ​രൊ​ക്കെ​ ​എ​ങ്ങ​നെ​യാ​ണ് ​പെ​രു​മാ​റു​ന്ന​തെ​ന്ന് ​ആ​ലോ​ചി​ക്കും.​ ​പി​ന്നെ​ ​സീ​രി​യ​ലി​ൽ​ ​ഡോ.​ ​രോ​ഹി​ത്താ​യി​ ​എ​ത്തു​ന്ന​ ​ഷൈ​ജു​ ​ഒ​റി​ജി​ന​ൽ​ ​ഡോ​ക്‌​ട​റാ​ണ്.​ ​അ​ദ്ദേ​ഹം​ ​ഒ​രു​പാ​ട് ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട്,” ആതിര അഭിമുഖത്തിൽ പറഞ്ഞു.

Read More: ഉപ്പും മുളകും പരമ്പര അവസാനിപ്പിച്ചതിനു കാരണമുണ്ട്; ബിജു സോപാനം പറയുന്നു

‘കു​ടും​ബ​വി​ള​ക്ക്’ ​തു​ട​ങ്ങു​ന്ന​ ​സ​മ​യ​ത്ത് ​അ​ന​ന്യ​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​നെ​ഗ​റ്റീ​വ് ​ഷേ​ഡി​ലാ​യി​രു​ന്നു.​ ​അ​ന്നൊ​ക്കെ​ ​കു​റ​ച്ച് ​നെ​ഗ​റ്റീ​വ് ​ക​മ​ന്റു​ക​ളും​ ​കേ​ൾ​ക്കേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ട്.​ ​സ​ത്യ​ത്തി​ൽ​ ​ന​ല്ല​ ​വി​ഷ​മം​ ​തോ​ന്നി​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​പ​ക്ഷേ​ ​നെ​ഗ​റ്റീ​വാ​ക്കെ​ ​മാ​റി.​ ​പ​ക്ഷേ​ ​ഇ​ത്ര​ ​പെ​ട്ടെ​ന്ന് ​കാ​ര​ക്‌​ട​റി​ൽ​ ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് ​ക​രു​തി​യി​ല്ല.​ ​മാ​റ്റം​ ​വ​ന്ന​പ്പോ​ഴാ​ണ് ​അ​ത് ​അ​ഭി​ന​യി​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടി​യ​ത്. ​ശ​രി​ക്കും​ ​ച​ല​ഞ്ചിങ്ങാ​യി​രു​ന്നു.​” അനന്യ പറഞ്ഞു.

 

View this post on Instagram

 

A post shared by Athira Madhav (@athira_madhav)

കു​ടും​ബ​വി​ള​ക്ക് ​തു​ട​ങ്ങു​ന്ന​ ​സ​മ​യ​ത്ത് ​പ്രൊഡക്ഷൻ കൺട്രോളർ തന്നെ വിളിച്ചിരുന്നുവെന്നും പക്ഷേ അന്നത് ചെയ്യാനായില്ലെന്നും അനന്യ അഭിമുഖത്തിൽ പറഞ്ഞു. അ​ങ്ങ​നെ​ ​വേ​റൊ​രു​ ​കു​ട്ടി​ ​അ​ത് ​ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.​ ​ലോക്ക്ഡൗ​ൺ​ ​ആ​യ​തോ​ടെ​ ​ചെ​യ്‌​ത​ ​ആ​ൾ​ക്ക് ​വ​രാ​ൻ​ ​പ​റ്റാ​തെ​യാ​യി.​ ​അ​ങ്ങ​നെ​ ​വീ​ണ്ടും​ ​ആ​ ​ക​ഥാ​പാ​ത്രം​ ​എ​ന്നെ​ ​തേ​ടി​യെ​ത്തി.​ ​അ​ങ്ങ​നെ​യാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​ഓ​ഡി​ഷ​നൊ​ന്നും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ലെന്നും അനന്യ പറഞ്ഞു.

 

View this post on Instagram

 

A post shared by Athira Madhav (@athira_madhav)

രാജീവ് മേനോനാണ് അനന്യയുടെ ഭർത്താവ്. പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു​ ​ഞ​ങ്ങ​ളു​ടേ​ത്.​ ​ഒ​രു​മി​ച്ച് ​ഒ​രു​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ജോ​ലി​ ​ചെ​യ്ത​വ​രാ​ണ്.​ ​പ​തി​യെ​ ​പ​രി​ച​യം​ ​പ്ര​ണ​യ​ത്തി​ലേ​ക്ക് ​വ​ഴി​മാ​റി.​ ​അ​ങ്ങ​നെ​ ​വീ​ട്ടി​ൽ​ ​വ​ന്ന് ​പു​ള്ളി​ ​സം​സാ​രി​ച്ചു.​ ​എ​ല്ലാം​ ​ഓ​ക്കെ​ ​ആ​യ​തോ​ടെ​യാ​ണ് ​ഞ​ങ്ങ​ൾ​ ​പ്ര​ണ​യി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​തെന്ന് അനന്യ അഭിമുഖത്തിൽ വ്യക്തമാക്കി.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Kudumbavilakku serial fame athira madhav life

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express