Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

സീരിയൽ താരം പാർവതി വിജയ് വിവാഹിതയായി

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന ‘കുടുംബവിളക്ക്’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് പാർവതി

parvathy vijay wedding, kudumbavilakku fame parvathy vijay

സീരിയൽ താരം പാർവതി വിജയ് വിവാഹിതയായി. ക്യാമറാമാനായ അരുൺ ആണ് വരൻ. മൂന്നുമാസമായി ഇരുവരും പ്രണയത്തിലായിരുന്നു. പാലോട് വനദുർഗ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

നടി മൃദുല വിജയിന്റെ സഹോദരിയാണ് പാർവതി. അഭിനേത്രിയും നര്‍ത്തകിയുമായ ചേച്ചിക്ക് പിന്നാലെയായാണ് പാർവതിയും കലാരംഗത്തേക്ക് എത്തിയത്. ബിബിഎ ബിരുദധാരിയാണ് പാർവതി. രഹസ്യമായാണ് വിവാഹം നടത്തിയത്, വിവാഹത്തിന് ശേഷമായാണ് വീട്ടുകാരും വിവരം അറിഞ്ഞത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന ‘കുടുംബവിളക്ക്’ എന്ന സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പാർവതി. മീര വസുദേവ് കേന്ദ്രകഥാപാത്രമായി വരുന്ന സീരിയലിൽ മീരയുടെ രണ്ടാമത്തെ മകളുടെ വേഷമാണ് പാര്‍വതി അവതരിപ്പിക്കുന്നത്. ഇതേ സീരിയലിന്റെ ക്യാമറാമാനാണ് അരുൺ.

Read more: മുടിയനെ പറ്റിക്കാനിറങ്ങിയ ശിവാനിയ്ക്ക് കിട്ടിയ എട്ടിന്റെ പണി; പ്രാങ്ക് വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Kudumbavilakku serial actress parvathy vijay actress wedding

Next Story
മുടിയനെ പറ്റിക്കാനിറങ്ങിയ ശിവാനിയ്ക്ക് കിട്ടിയ എട്ടിന്റെ പണി; പ്രാങ്ക് വീഡിയോUppum mulakum, Uppum mulakum mudiyan, Uppum mulakum shivani, mudiyan prank video, shivani prank video
The moderation of comments is automated and not cleared manually by malayalam.indianexpress.com