അവസാനം ഞാൻ വിവാഹിതയായി; ചിത്രങ്ങളുമായി കുടുംബ വിളക്കിലെ വേദിക

സീരിയലിൽ സുമിത്രയുടെ ഭർത്താവിന്റെ കാമുകിയാണ് വേദിക. ശരണ്യ ആനന്ദ് ആണ് ഈ വേഷം ചെയ്യുന്നത്

kudumbavilakku, ie malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബ വിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര ജനപ്രീതിയും റേങ്ങിങ്ങിലും മുന്നിൽ തന്നെയുണ്ട്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുളളതാണ് പരമ്പരയുടെ കഥ. പരമ്പരയിൽ മീര വാസുദേവനാണ് സുമിത്രയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലിൽ സുമിത്രയുടെ ഭർത്താവിന്റെ കാമുകിയാണ് വേദിക. ശരണ്യ ആനന്ദ് ആണ് ഈ വേഷം ചെയ്യുന്നത്.

Read More: ഡോക്ടറാവാൻ മോഹിച്ചു, കുടുംബ വിളക്കിലൂടെ സഫലമായി; സീരിയൽ താരം ആതിര പറയുന്നു

സിദ്ധാർഥും വേദികയും തമ്മിലുളള വിവാഹം നടക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനിടയിലാണ് താൻ വിവാഹിതയായെന്നു പറഞ്ഞ് ശരണ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്. ”അവസാനം ഞാൻ വിവാഹിതയായി. രണ്ടാം തവണ, ജീവിത പങ്കാളി സിദ്ധാർഥുമായി. വേദികയുടെ പുതിയ ജീവിതം നിരവധി ആളുകളുടെ ജീവിതത്തില്‍ കൊടുങ്കാറ്റ് ആവുന്നത് എങ്ങനെയാണെന്ന് കാണുക” ഇതായിരുന്നു ശരണ്യയുടെ കുറിപ്പ്. വിവാഹ വേഷത്തിൽനിന്നുളള ചിത്രങ്ങളും വീഡിയോയും ശരണ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by K K Menon (@kkmenonz)

 

View this post on Instagram

 

A post shared by Saranya Anand (@saranya10anand)

 

View this post on Instagram

 

A post shared by Saranya Anand (@saranya10anand)

ശരണ്യ വിവാഹിതയാണ്. കഴിഞ്ഞ നവംബറിലായിരുന്നു ശരണ്യയുടെ വിവാഹം. ഭർത്താവിനൊപ്പമുളള നിരവധി ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Saranya Anand (@saranya10anand)

അതിനാലാണ് രണ്ടാം വിവാഹമെന്ന് തമാശരൂപേണ ശരണ്യ കുറിപ്പിൽ എഴുതിയത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Kudumbavilakku fame saranya anand shared marriage photos from serial

Next Story
Bigg Boss Malayalam Season 3 Latest Episode 06 April Highlights: പകുതി കേട്ട് അതിൽ എല്ലാം തലയിടുന്നയാളാണോ പൊളി ഫിറോസ്?
The moderation of comments is automated and not cleared manually by malayalam.indianexpress.com