Latest News

പിറന്നാൾ സർപ്രൈസിലൂടെ ഭർത്താവിനെ അമ്പരപ്പിച്ച് കുടുംബ വിളക്കിലെ വേദിക

പരമ്പരയിൽ വില്ലത്തി കഥാപാത്രമായ വേദികയെ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദാണ്

saranya anand, serial artist, ie malayalam

മിനിസക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബ വിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയ്ക്ക് കുടുംബ പ്രേക്ഷകരുടെ വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. സുമിത്രയെന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന പരമ്പര റേറ്റിങ്ങിലും മുന്നിലാണ്.

പരമ്പരയിൽ വില്ലത്തി കഥാപാത്രമായ വേദികയെ അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദാണ്. അമേയയ്ക്ക് പകരക്കാരിയായിട്ടാണ് ശരണ്യ സീരിയലിലെത്തിയത്. സുമിത്രയെ പോലെ തന്നെ വളരെ പ്രാധാന്യമുളള കഥാപാത്രമാണ് ശരണ്യയുടേത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും സീരിയയിലെ വേദിക എന്ന കഥാപാത്രത്തിലൂടെ ശരണ്യ ഏറെ ശ്രദ്ധേയമാണ്.

സോഷ്യൽ മീഡിയയിലും സജീവമായ താരം സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഭർത്താവിന് ഉഗ്രൻ പിറന്നാൾ സർപ്രൈസ് കൊടുത്ത ശരണ്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് സർപ്രൈസ് വീഡിയോ താരം പങ്കുവച്ചത്.

പിറന്നാൾ സർപ്രൈസിന് ശരണ്യയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ച് ഭർത്താവ് മനേഷ് രാജൻ നാരായണൻ നന്ദി പറഞ്ഞിട്ടുണ്ട്. വിവാഹശേഷമുളള മനീഷിന്റെ ആദ്യ പിറന്നാളാണിത്. 2020 നവംബർ 4 നായിരുന്നു ശരണ്യയും മനേഷും വിവാഹിതരായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം.

Read More: സംയുക്തയെ കാണാൻ അഭി എത്തി; മൃദുലയ്ക്കും യുവയ്ക്കുമൊപ്പം അരുണിന്റെ സെൽഫി

കുടുംബ വിളക്കിലെ വേദികയായെത്തി അധികം കഴിയുന്നതിനു മുൻപേയായിരുന്നു ശരണ്യയുടെ വിവാഹം. പ്രേക്ഷകർക്കൊപ്പം ഭർത്താവുമാണ് തന്റെ പ്രചോദനം എന്നാണ് വിവാഹശേഷവും അഭിനയം തുടരാനുളള കാരണമായി നടി പറഞ്ഞത്. വിനയൻ സംവിധാനം ചെയ്ത ആകാശഗംഗ 2 എന്ന ചിത്രത്തിൽ ശരണ്യ ആനന്ദ് അഭിനയിച്ചിട്ടുണ്ട്. ചുടല യക്ഷിയായിട്ടാണ് ശരണ്യ സിനിമയിൽ എത്തിയത്. ആകാശഗംഗ 2 ന് ശേഷമാണ് ശരണ്യ കുടുംബവിളക്ക് പരമ്പരയിൽ എത്തിയത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Kudumbavilakku fame saranya anand s birthday surprise528143

Next Story
അവസാനം യുവ കൃഷ്ണ എന്റെ മാത്രം ഉണ്ണിയേട്ടനായി; സന്തോഷ നിമിഷം പങ്കിട്ട് മൃദുലmridula vijay, yuva krishna, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com