കുടുംബ വിളക്ക് പരമ്പരയിലെ ഒരു പ്രധാന കഥാപാത്രമായ സഞ്ജനയെ അവതരിപ്പിക്കുന്നത് നടി രേഷ്മ എസ്.നായരാണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് താരം ഇപ്പോൾ. കുടുംബ വിളക്കിലൂടെ നിരവധി ആരാധകരെയും താരം നേടിയെടുത്തു. സോഷ്യൽ മീഡിയയിലും ആക്ടീവാണ് രേഷ്മ.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ചോദ്യോത്തര വേളയുമായി താരം എത്തിയിരുന്നു. നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിച്ചത്. ഇതിനെല്ലാം നടി വ്യക്തമായ ഉത്തരവും നൽകി. സഞ്ജനയും രേഷ്മയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നായിരുന്നു ഒരു ചോദ്യം. ഇതിന് ഇരുവരും തമ്മിൽ വല്യ വ്യത്യാസം ഒന്നുമില്ല. രേഷ്മ കുറച്ചു കൂടെ ബോൾഡും സ്ട്രോങ്ങും ആണ്. അത്രേയുളളൂ എന്നായിരുന്നു മറുപടി.
രേഷ്മ കമ്മിറ്റഡ് ആണോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. രേഷ്മയുടെ സോള്‍മേറ്റ് ആരാണെന്നുളള ചോദ്യത്തിന് ഇതുവരെ അങ്ങനെ ഒരാള്‍ വന്നിട്ടില്ലെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. സ്കൂൾ ജീവിതമാണോ കോളേജ് ജീവിതമാണോ കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിന് സ്കൂളെന്നായിരുന്നു മറുപടി. കൂട്ടുകാർ ആരെങ്കിലും ചതിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ അതെ എന്നായിരുന്നു മറുപടി.
കുടുംബവിളക്കില്‍ ശീതളായി അഭിനയിച്ച അമൃത എസ്.നായര്‍ അടുത്തിടെ പരമ്പരയില്‍ നിന്നും പിന്മാറിയിരുന്നു. അമൃതയെ മിസ് ചെയ്യുന്നുണ്ടോ എന്നൊരാൾ ചോദിച്ചപ്പോൾ അതെ എന്നാണ് രേഷ്മ പറഞ്ഞത്.
Read More: കേട്ടതൊന്നും സത്യമല്ല; ‘കുടുംബ വിളക്കിൽ’ നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി അമൃത നായർ