ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് സീരിയൽ താരം ആതിര മാധവ്. കുടുംബ വിളക്ക് പരമ്പരയിലെ അനന്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര. ആറാം മാസത്തിലേക്ക് കടന്നതോടെ പരമ്പരയിൽനിന്നും താരം പിന്മാറിയിരുന്നു.
ഏഴാം മാസത്തിലെ ചടങ്ങിനെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് ആതിര. ഏഴുകൂട്ടം പലഹാരങ്ങള്‍ ഗര്‍ഭിണിക്ക് നല്‍കുന്നതായിരുന്നു ചടങ്ങ്. ഭർത്താവിന്റെ വീട്ടിൽനിന്നു പോവുമ്പോള്‍ എന്താണ് മിസ് ചെയ്യാന്‍ പോവുന്നതെന്ന് ചോദിച്ചപ്പോള്‍ ഇവിടത്തെ അമ്മിയാണെന്നായിരുന്നു ആതിര പറഞ്ഞത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് പരമ്പരയിൽ സുമിത്രയുടെ മൂത്ത മകനായ ഡോക്ടര്‍ അനിരുദ്ധിന്റെ ഭാര്യ ഡോക്ടർ അനന്യയെന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിച്ചിരുന്നത്. ഇതിനു മുൻപ് പല പരമ്പരകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കുടുംബ വിളക്കിലെ കഥാപാത്രത്തിലൂടെയാണ് അനന്യ ശ്രദ്ധിക്കപ്പെട്ടത്.
Read More: കുടുംബവിളക്കിലെ എന്റെ അവസാന ദിവസം, ഇനി സീരിയലിലേക്ക് ഇല്ലെന്ന് ആതിര മാധവ്