റേറ്റിങ്ങിലും ജനപ്രീതിയും മുന്നിൽ നിൽക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക്. സീരിയലിൽ ഒരു പ്രധാന വേഷം ചെയ്യുന്നത് ആതിര മാധവാണ്. സുമിത്രയുടെ മൂത്ത മരുമകൾ അനന്യയായിട്ടാണ് ആതിര സീരിയലിൽ അഭിനയിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആരാധക ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം.
നിരവധി ചോദ്യങ്ങൾ ആരാധകർ ആതിരയോട് ചോദിച്ചിരുന്നു. ഇതിനിടയിൽ അശ്ലീല ചോദ്യം ചോദിച്ചയാൾക്ക് നല്ല ചുട്ട മറുപടിയാണ് നടി കൊടുത്തത്. നിങ്ങള്‍ വിര്‍ജിന്‍ ആണോ എന്നാണ് ഒരാള്‍ ആതിരയോട് ചോദിച്ചത്. ‘ഇത് കേള്‍ക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് കിട്ടുന്നത്. നിങ്ങളുടെ കുടുംബത്തില്‍ തന്നെ പോയി ചോദിക്കൂ,” ഇതായിരുന്നു താരത്തിന്റെ മറുപടി. ഇത്രയും ലൈംഗിക വൈകൃതം കാണിക്കുന്നവരോട് ഞാന്‍ എങ്ങനെയുള്ള മറുപടിയാണ് കൊടുക്കേണ്ടതെന്ന് ആരാധകരോടും നടി ചോദിച്ചിട്ടുണ്ട്. ഒപ്പം നിങ്ങളിത് കണ്ടോ എന്ന് ഭര്‍ത്താവിനെ മെന്‍ഷന്‍ ചെയ്ത് ചോദിക്കുകയും ചെയ്തിട്ടുണ്ട്.

കുടുംബ വിളക്ക് സീരിയലിൽനിന്നും പിന്മാറിയ അമൃതയെക്കുറിച്ചും ചിലർ ചോദിച്ചു. അമൃത സന്തോഷവതിയായും സുരക്ഷിതമായിട്ടും ഇരിക്കുന്നുണ്ട്. അധികം വൈകാതെ പുതിയ വിശേഷങ്ങള്‍ അമൃത തന്നെ നിങ്ങളെ അറിയിക്കുമെന്നുമാണ് ആതിര പറഞ്ഞത്. ആദ്യമായി എപ്പോഴാണ് ക്രഷ് തോന്നിയതെന്ന ചോദ്യത്തിന് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്നും അന്ന് തനിക്ക് പതിനാല് വയസ് കാണുമെന്നുമാണ് നടി പറഞ്ഞത്.
സീരിയലിലേക്ക് വരാനുള്ള ഇന്സ്പിരേഷന് എന്താണെന്നായിരുന്നു ഒരാൾ ചോദിച്ചത്. ഇതിനു അവതാരക ആവാനുള്ള എന്റെ പാഷന് ആണ് ഇവിടെ കൊണ്ട് എത്തിച്ചതെന്നും ഇവിടം വരെ എത്തിക്കാന്‍ സഹായിച്ച ഏക വ്യക്തി അത് നടി ധന്യ ഹമീദ് ആണെന്നും ആതിര വ്യക്തമാക്കി. ഏറ്റവും വലിയ ഭയമെന്തെന്ന ചോദ്യത്തിന് ജോലിയില്ലാതാകുന്നതാണെന്നായിരുന്നു താരത്തിന്റെ മറുപടി.
Read More: പ്രണയമുണ്ടോ? അമൃതയെ മിസ് ചെയ്യുന്നുണ്ടോ?; മറുപടിയുമായി കുടുംബ വിളക്ക് താരം രേഷ്മ