ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ കാത്തിരിക്കുകയാണ് കുടുംബ വിളക്ക് സീരിയൽ താരം ആതിര മാധവ്. ഒന്നാം വിവാഹ വാർഷിക ദിനത്തിലായിരുന്നു താൻ ഗർഭിണിയാണെന്ന വിവരം ആതിര ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ അഞ്ചാം മാസത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് താരം. ആതീസ് ലിറ്റിൽ വേൾഡ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആതിര ചടങ്ങിന്‍രെ വീഡിയോ പങ്കുവച്ചത്.
അഞ്ചാം മാസം അഞ്ചു കൂട്ടം പലഹാരങ്ങൾ ആതിരയ്ക്ക് നൽകുന്നതിന്റെ ചടങ്ങാണ് നടന്നത്. ആതിരയുടെ ഭർത്താവിന്റെ വീട്ടിൽവച്ചായിരുന്നു ചടങ്ങ്. അതിനുശേഷം കുടുംബാംഗങ്ങൾ എല്ലാവരും കൂടി ആതിരയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഭർത്താവിനും വീട്ടുകാർക്കുമൊപ്പം ആതിരയും സ്വന്തം വീട്ടിലേക്ക് പോയിരുന്നു. വീട്ടിലേക്ക് താൻ പോകാൻ പാടില്ലായെന്ന് അറിയാമായിരുന്നുവെന്നും പക്ഷേ തന്റെ ഫാമിലിയിൽ ആരും അങ്ങനെ സ്ട്രിക്റ്റ് അല്ലെന്നും ആതിര പറയുന്നു. ആചാരങ്ങൾ തെറ്റിച്ചുവെന്ന് പറഞ്ഞ് ആരും പൊങ്കാല ഇടയരുതെന്നും ആതിര വീഡിയോയിൽ പറഞ്ഞു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് പരമ്പരയിൽ സുമിത്രയുടെ മൂത്ത മകനായ ഡോക്ടര്‍ അനിരുദ്ധിന്റെ ഭാര്യ ഡോക്ടർ അനന്യയെന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിക്കുന്നത്. ഇതിനു മുൻപ് പല പരമ്പരകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കുടുംബ വിളക്കിലെ കഥാപാത്രത്തിലൂടെയാണ് അനന്യ ശ്രദ്ധിക്കപ്പെട്ടത്.
Read More: അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി അമൃത നായർ; സഹോദരികളാണോയെന്ന് ആരാധകർ