അമ്മയാകാൻ തയ്യാറെടുത്തതോടെയാണ് ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ കുടുംബ വിളക്കിൽനിന്നും ആതിര മാധവ് പിന്മാറുന്നത്. സീരിയലിൽ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര ചെയ്തിരുന്നത്. മകൻ പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ആതിര ഇപ്പോൾ.
എട്ടാം മാസത്തിൽ നടത്തിയ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും ആതിര കഴിഞ്ഞ ദിവസം ഷെയർ ചെയ്തിരുന്നു. അമ്മയാവാന്‍ ഒരുങ്ങുന്നതിനാല്‍ ഈ വനിതാ ദിനം തനിക്ക് ഏറെ സ്പെഷ്യല്‍ സന്തോഷാണ് നല്‍കുന്നതെന്നും ആതിര കുറിച്ചിരുന്നു.
നിറവയറിൽ അതീവ സുന്ദരിയായുള്ള ആതിരയുടെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. നിറവയറിൽ ഡാൻസ് ചെയ്യുന്ന ആതിരയുടെ വീഡിയോയും വൈറലായിട്ടുണ്ട്.
തന്റെ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചതിനൊപ്പമാണ് അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ആതിര അറിയിച്ചത്. ഗർഭിണിയായശേഷവും അഭിനയം തുടരുകയായിരുന്നു താരം. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കൂടിയതോടെ തൽക്കാലത്തേക്ക് അഭിനയത്തിൽനിന്നും മാറി നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
Read More: ഏഴാംമാസത്തിലെ ചടങ്ങ് കഴിഞ്ഞു, കുഞ്ഞതിഥിക്കായ് കാത്തിരിക്കുന്നുവെന്ന് ആതിര മാധവ്