കുടുംബ വിളക്ക് സീരിയലിൽനിന്നും അമൃത നായർ പിന്മാറിയത് ആരാധകർക്ക് വിശ്വസിക്കാനായിരുന്നില്ല. പെട്ടെന്നായിരുന്നു അമൃതയുടെ പിന്മാറ്റം. കുടുംബ വിളക്കിൽ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചിരുന്നത്. അമൃതയ്ക്കുപിന്നാലെ സീരിയലിലെ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആതിരയും പിന്മാറുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത പങ്കുവച്ചതിനുപിന്നാലെയാണ് ആതിര സീരിയലിൽനിന്നും മാറുകയാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ഇതിനു മറുപടി നൽകിയിരിക്കുകയാണ് താരം. ആതിരയെ കാണാൻ സുഹൃത്തായ അമൃത എത്തിയപ്പോഴാണ് താരം മറുപടി നൽകിയത്. താൻ കുടുംബവിളക്കിൽ നിന്ന് പിൻമാറുന്നുവെന്ന് പ്രചരിച്ചിരുന്നു. അതൊന്നും ശരിയല്ല. സീരിയലിൽ നിന്ന് മാറുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. പറ്റുന്ന സമയം വരെ പോവുമെന്നും ആതിര വീഡിയോയിൽ പറയുന്നു.
കുടുംബ വിളക്കിൽനിന്നും അമൃത പിന്മാറിയതിന്റെ യഥാർത്ഥ കാരണവും ആതിര വിശദീകരിച്ചിട്ടുണ്ട്. സീ കേരളത്തിൽ തുടങ്ങാൻ പോവുന്ന ഒരു പുതിയ ഷോയ്ക്ക് വേണ്ടിയാണ് അമൃത സീരിയലിൽ നിന്ന് മാറിയതെന്ന് ആതിര പറഞ്ഞു. അമൃത സീരിയലിൽനിന്നും മാറിയിട്ട് മാസങ്ങൾ ആയെങ്കിലും ഇപ്പോഴാണ് യഥാർത്ഥ കാരണം പുറത്തുവരുന്നത്.
ആതിരയ്ക്ക് പിറക്കാൻ പോകുന്നത് മകൻ ആയിരിക്കുമെന്നും അമൃത പറഞ്ഞു. തന്റെ മകളെ ആയിരിക്കും ആതിരയുടെ മകൻ വിവാഹം ചെയ്യുന്നതെന്നും അമൃത വീഡിയോയിൽ പറയുന്നുണ്ട്.
Read More: ഇതിലാരാ അമ്മ; അമൃതയോട് ചോദ്യങ്ങളുമായി ആരാധകർ