Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

2015 ൽ ഞാൻ ഇങ്ങനെയായിരുന്നു, വൈറലായി കുടുംബ വിളക്കിലെ ശീതളിന്റെ ചിത്രം

കളഞ്ഞുപോയ എന്നെ തിരിച്ചുകിട്ടി, നന്ദി ലോക്ക്ഡൗൺ എന്ന കുറിപ്പോടെയാണ് അമൃത ഫൊട്ടോ ഷെയർ ചെയ്തിരിക്കുന്നത്

amrutha nair, ie malayalam

കുടുംബ വിളക്ക് പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത നായർ. സുമിത്രയുടെ മകൾ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിക്കുന്നത്. ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മകളാണ് ശീതൾ.

അമൃതയുടെ പഴയകാല ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 2015 ലെ തന്റെ ചിത്രം അമൃത തന്നെയാണ് ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തത്. ”കളഞ്ഞുപോയ എന്നെ തിരിച്ചുകിട്ടി, നന്ദി ലോക്ക്ഡൗൺ, 2015 ലെ ഞാൻ,” എന്ന കുറിപ്പോടെയാണ് അമൃത ഫൊട്ടോ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. എന്തൊരു മാറ്റമെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. അമൃത തന്നെയാണോ ഇതെന്നും അതോ സഹോദരിയാണോയെന്നും ചോദിച്ചുളള കമന്റുമുണ്ട്.

കുടുംബവിളക്കിൽ എത്തും മുൻപേ അമൃതയെ സ്റ്റാർമാജിക്കിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ്. നടി പാർവ്വതി വിജയ് വിവാഹം കഴിഞ്ഞ് പോയതോടെയാണ് അമൃതയെ തേടി ശീതൾ എന്ന കഥാപാത്രം എത്തിയത്. ശീതൾ എന്ന കഥാപാത്രം അമൃത മികവുറ്റതാക്കിയതോടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും താരത്തിനായി.

Read More: നിറവയറുമായി കുടുംബ വിളക്കിലെ ശീതൾ, അമ്പരന്ന് ആരാധകർ; ഒടുവിൽ ട്വിസ്റ്റ്

ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് താൻ ഇന്നു കാണിന്നിടത്ത് എത്തിയതെന്ന് കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ അമൃത പറഞ്ഞിരുന്നു. അ​ഭി​ന​യം​ ​ചെ​റു​പ്പം​ ​മു​ത​ലേ​ ​ഇ​ഷ്‌​ട​മാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​എ​നി​ക്ക് ​എ​ങ്ങ​നെ​യാ​ണ് ​ഇ​വി​ടേ​ക്ക് ​എ​ത്തേ​ണ്ട​തെ​ന്ന് ​അ​റി​യി​ല്ലാ​യി​രു​ന്നു.​ ആ​രും​ ​കാ​ണാ​തെ​ ​ക​ര​ഞ്ഞ​ ​കു​റേ​ ​നാ​ളു​ക​ൾ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​തു​ട​ക്ക​ത്തി​ലൊ​ക്കെ​ ​ന​ല്ല​തു​പോ​ലെ​ ​ക​ഷ്‌​ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വി​ടേ​ക്ക് ​വ​ന്ന​പ്പോ​ൾ​ ​ഒ​രു​ ​പി​ന്തു​ണ​യും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​ബ​ന്ധു​ക്ക​ൾ​ ​പോ​ലും​ ​വ​ള​രെ​ ​മോ​ശ​മാ​യി​ ​സം​സാ​രി​ച്ചു.​ ​പൊ​തു​വേ​ ​എ​ല്ലാ​വ​രും​ ​സി​നി​മ​യി​ലും​ ​സീ​രി​യ​ലി​ലും​ ​എ​ത്തി​യാ​ൽ​ ​പി​ന്നെ​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​ജീ​വി​തം​ ​തീ​ർ​ന്നു​വെ​ന്നാ​ണ​ല്ലോ​ ​ക​രു​തു​ന്ന​ത്.​ ​എ​നി​ക്ക് ​അ​ത്ത​ര​ത്തി​ലു​ള്ള​ ​മോ​ശം​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഒ​ന്നും​ ​ഇ​തു​വ​രെ​യും​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​ഇ​ന്നി​പ്പോ​ൾ​ ​നാ​ട്ടി​ൽ​ ​പോ​കു​മ്പോ​ൾ​ ​എ​ല്ലാ​വ​ർ​ക്കും​ ​വ​ലി​യ​ ​കാ​ര്യ​മാണെന്നും അമൃത പറഞ്ഞു.

അ​ഭി​ന​യി​ക്കാ​ൻ​ ​അ​റി​യി​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​ന​ല്ല​തു​പോ​ലെ​ ​ഇ​ൻ​സ​ൾ​ട്ട് ​ചെ​‌​യ്‌​തി​ട്ടു​ണ്ട്,​​​ ​കാ​ണാ​ൻ​ ​കൊ​ള്ളി​ല്ലെ​ന്ന് ​പ​റ​ഞ്ഞ് ​മാ​റ്റി​ ​നി​റു​ത്തി​യി​ട്ടു​ണ്ട്,​​​ ​ഇ​പ്പോ​ൾ​ ​അ​വ​ർ​ക്കൊ​ക്കെ​ ​മ​റു​പ​ടി​ ​കൊ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​കു​ടും​ബ​വി​ള​ക്കി​ലൂ​ടെ​യാ​ണ്.​ ​അ​ന്നൊ​ക്കെ​ ​എ​ത്ര​യോ​ ​രാ​ത്രി​ക​ളി​ൽ​ ​ഉ​റ​ങ്ങാ​തെ​ ​ക​ര​ഞ്ഞു​ ​കി​ട​ന്നി​ട്ടു​ണ്ട്.​ ​വേ​ദ​നി​ച്ച​പ്പോ​ഴൊ​ക്കെ​ ​മ​ന​സി​ൽ​ ​ഉ​റ​പ്പി​ച്ചി​രു​ന്നു​ ​എ​ന്റെ​ ​ദി​വ​സം​ ​വ​രു​മെ​ന്ന്.​ ​ഇ​പ്പോ​ൾ​ ​അ​ന്ന് ​വേ​ദ​നി​പ്പി​ച്ച​വ​രാ​ണ് ​അ​ഭി​ന​ന്ദി​ക്കു​ന്ന​ത്.​ ​അ​തി​നെ​ല്ലാം​ ​ദൈ​വ​ത്തി​നോ​ടാ​ണ് ​ന​ന്ദി​ ​പ​റ​യു​ന്ന​ത്.​ ​ഡാ​ൻ​സോ​ ​പാ​ട്ടോ​ ​ഒ​ന്നും​ ​പ​ഠി​ച്ചി​ട്ടി​ല്ല.​ ​എ​ന്നി​ട്ടും​ ​ഈ​ ​ഇ​ൻ​ഡ​സ്ട്രി​യി​ൽ​ ​പി​ടി​ച്ചു​നി​ൽ​ക്കാ​ൻ​ ​പ​റ്റു​ന്ന​ത് ​ഭാ​ഗ്യ​വും​ ​ദൈ​വാ​നു​ഗ്ര​ഹ​വും​ ​കൊ​ണ്ടാ​ണെന്നും അമൃത അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Kudumbavilakku fame amrutha nair old photo

Next Story
Bigg Boss Malayalam Season 3 Latest Episode 12 May Highlights: ബിഗ് ബോസ് വീട്ടിൽ പാവകളിയോ പകരം വീട്ടലോ ?Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com