Latest News

പ്രായം വെറുമൊരു നമ്പർ; പിറന്നാൾ ചിത്രങ്ങളുമായി ‘കുടുംബ വിളക്ക്’ താരം അമൃത

പിറന്നാൾ ദിനത്തിൽ നല്ല സ്റ്റൈലിഷ് ലുക്കിലാണ് അമൃതയുളളത്

amrutha nair, serial artist, ie malayalam

കുടുംബ വിളക്കിലെ ശീതളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായർ. നടി പാർവ്വതി വിജയ് വിവാഹം കഴിഞ്ഞ് പോയതോടെയാണ് അമൃതയെ തേടി ശീതൾ എന്ന കഥാപാത്രം എത്തിയത്. സുമിത്രയുടെ മകൾ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത സീരിയലിൽ അവതരിപ്പിക്കുന്നത്. ശീതൾ എന്ന കഥാപാത്രം അമൃത മികവുറ്റതാക്കിയതോടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും താരത്തിനായി. ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മകളാണ് ശീതൾ.

തന്റെ പിറന്നാൾ ആഘോഷത്തിൽനിന്നുളള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അമൃത. 25-ാം പിറന്നാൾ ദിനത്തിൽ നല്ല സ്റ്റൈലിഷ് ലുക്കിലാണ് അമൃതയുളളത്. ഇവാൻഷി ആണ് അമൃതയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്നാണ് അമൃത പറഞ്ഞിരിക്കുന്നത്. മുത്തശ്ശിക്കും അമ്മയ്ക്കും ഒപ്പമുളള ചിത്രങ്ങളും അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Read More: ബിഗ് ബോസിലേക്ക് പോകുമോ? കുടുംബ വിളക്ക് നിർത്തിയോ? രണ്ടിനും അമൃതയ്ക്ക് ഒരൊറ്റ മറുപടി

കുടുംബവിളക്കിൽ എത്തും മുൻപേ അമൃതയെ സ്റ്റാർമാജിക്കിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ്. സീരിയലുകള്‍ക്ക് പുറമെ വെബ് സീരീസുകളിലും അമൃത അഭിനയിക്കുന്നുണ്ട്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Kudumbavilakku fame amrutha nair birthday photos526197

Next Story
ഉള്ളിലൊരു കുഞ്ഞ് ഹൃദയം മിടിക്കുന്ന കാര്യം അറിഞ്ഞില്ല, ശരിക്കും സർപ്രൈസ് ആയിപ്പോയെന്ന് സൗഭാഗ്യSowbhagya venkitesh, artist, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com