Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ബിഗ് ബോസിലേക്ക് പോകുമോ? കുടുംബ വിളക്ക് നിർത്തിയോ? രണ്ടിനും അമൃതയ്ക്ക് ഒരൊറ്റ മറുപടി

ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞെത്തിയിരിക്കുകയാണ് താരം

amrutha nair, kudumba vilakku, ie malayalam

കുടുംബ വിളക്കിലെ ശീതളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അമൃത നായർ. കഴിഞ്ഞ ദിവസം തന്റെ അടുത്ത് സുഹൃത്ത് കോവിഡ് ബാധിച്ച് മരിച്ചതായി ലൈവിൽ അമൃത പറഞ്ഞിരുന്നു. ലൈവിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അമൃത സംസാരിച്ചത്. “കോവിഡിനെ പലരും നിസ്സാരമായാണ് കാണുന്നത്, വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ മാത്രമേ നമുക്കതിന്റെ വേദനയറിയൂ, എല്ലാവരും സൂക്ഷിക്കൂ,” അമൃത പറഞ്ഞു.

Read More: അമ്മയ്ക്ക് എഴുപത്; ആഘോഷമാക്കി ഐശ്വര്യയും കുടുംബവും, ചിത്രങ്ങൾ

ഇതിനുപിന്നാലെ, ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞെത്തിയിരിക്കുകയാണ് താരം. അമൃത ഇപ്പോൾ ഓകെയായോ എന്നാണ് കൂടുതൽ പേരും ചോദിച്ചത്. കുടുംബ വിളക്ക് നിർത്തിയെന്ന വാർത്ത ശരിയാണോയെന്നും ബിഗ് ബോസ് അടുത്ത സീസണിലേക്ക് അമൃത പോകുമോയെന്ന ചോദ്യവും ആരാധകർ ചോദിച്ചു. ഈ രണ്ടു ചോദ്യങ്ങൾക്കും അമൃതയ്ക്ക് ഒരൊറ്റ മറുപടിയേ നൽകാനുണ്ടായിരുന്നുളളൂ. ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

amrutha nair, kudumba vilakku, ie malayalam

കുടുംബവിളക്കിൽ എത്തും മുൻപേ അമൃതയെ സ്റ്റാർമാജിക്കിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ്. നടി പാർവ്വതി വിജയ് വിവാഹം കഴിഞ്ഞ് പോയതോടെയാണ് അമൃതയെ തേടി ശീതൾ എന്ന കഥാപാത്രം എത്തിയത്. സുമിത്രയുടെ മകൾ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിക്കുന്നത്. ശീതൾ എന്ന കഥാപാത്രം അമൃത മികവുറ്റതാക്കിയതോടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും താരത്തിനായി. ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മകളാണ് ശീതൾ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Kudumbavilakku fame amrutha nair answer to fans questions504343

Next Story
ബിഗ് ബോസ് താരങ്ങൾ കൊച്ചിയിലെത്തി; വീഡിയോBigg Boss Malayalam, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com