Latest News

അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി അമൃത നായർ; സഹോദരികളാണോയെന്ന് ആരാധകർ

‘എന്റെ സന്തൂർ മമ്മി’ എന്ന ക്യാപ്ഷനോടെയാണ് അമൃത ചിത്രങ്ങൾ ഷെയർ ചെയ്തത്

amrutha nair, serial actress, ie malayalam

കുടുംബ വിളക്ക് സീരിയലിൽനിന്നും പിന്മാറിയെങ്കിലും നടി അമൃത നായരോടുള്ള ആരാധക സ്നേഹത്തിന് കുറവൊന്നുമില്ല. സോഷ്യൽ മീഡിയ വഴി അമൃത പങ്കുവയ്ക്കാറുള്ള ഓരോ വിശേഷങ്ങളും ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. ഇപ്പോഴിതാ, അമൃത പങ്കുവച്ച അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

‘എന്റെ സന്തൂർ മമ്മി’ എന്ന ക്യാപ്ഷനോടെയാണ് അമൃത ചിത്രങ്ങൾ ഷെയർ ചെയ്തത്. സാരിയായിരുന്നു ഇരുവരുടെയും വേഷം. ചിത്രത്തിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങളെന്താ സഹോദരിമാരാണോ എന്നാണ് ചിലർ ചോദിക്കുന്നത്. അമൃതയെയും അമ്മയെയും കണ്ടാൽ ഇരട്ടകളെന്നേ പറയൂവെന്നായിരുന്നു ഒരു കമന്റ്.

ജനപ്രീതി നേടി മുന്നേറുന്നതിനിടെയാണ് കുടുംബ വിളക്ക് സീരിയലിൽനിന്ന് അപ്രതീക്ഷിതമായി അമൃത നായർ പിന്മാറുന്നത്. പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചിരുന്നത്. സീരിയലിൽനിന്നും പിന്മാറിയതിന്റെ കാരണം അമൃത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

”കുടുംബവിളക്കില്‍ നിന്ന് പെട്ടെന്നാണ് പിന്മാറിയത്. ആ സമയത്ത് കുടുംബവിളക്കിൽ മാത്രമേ ഞാന്‍ അഭിനയിച്ചിരുന്നുള്ളൂ. എനിക്ക് നല്ലൊരു പ്രോജക്ട് വന്നു. അത് കിട്ടിയപ്പോള്‍ കളയാന്‍ തോന്നിയില്ല. ഈയൊരു സാഹചര്യത്തിൽ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ പറ്റില്ല. അതൊരു സീരിയല്‍ അല്ല, പ്രോഗ്രാമാണ്. ഇതേ കുറിച്ച് കുടുംബവിളക്കിന്റെ അണിയറയില്‍ പറഞ്ഞപ്പോള്‍ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോന്ന് നോക്കാമെന്ന് പറഞ്ഞു. പക്ഷേ ആ പരിപാടിയുടെ ഷെഡ്യൂള്‍ ഡേറ്റും സീരിയലിന്റെയും ഒരുപോലെ വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി.”

”എവിടെ ഡേറ്റ് കൊടുത്താലും ഞാൻ കാരണം അവിടൊരു പ്രശ്‌നം ഉണ്ടാവാന്‍ പാടില്ലല്ലോ. അങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കേണ്ടി വരുമെന്നായി. അങ്ങനെ രണ്ടില്‍ ഒന്ന് എന്ന അവസ്ഥ വന്നപ്പോള്‍ എനിക്ക് കുടുംബവിളക്ക് വേണ്ടെന്ന് വയ്ക്കേണ്ടി വന്നതാണ്,” അമൃത പറഞ്ഞു.

Read More: കുടുംബ വിളക്കിൽനിന്നും പിന്മാറിയത് വിവാഹം കഴിക്കാനല്ല; സത്യാവസ്ഥ വെളിപ്പെടുത്തി അമൃത നായർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Kudumbavilak fame amrutha nair shares photo with mother

Next Story
കുടുംബ വിളക്കിൽനിന്നും പിന്മാറിയത് വിവാഹം കഴിക്കാനല്ല; സത്യാവസ്ഥ വെളിപ്പെടുത്തി അമൃത നായർamrutha nair, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com