കുടുംബ വിളക്ക് പരമ്പരയിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അമൃത നായർ. നടി പാർവ്വതി വിജയ് വിവാഹം കഴിഞ്ഞ് പോയതോടെയാണ് അമൃതയെ തേടി ശീതൾ എന്ന കഥാപാത്രം എത്തിയത്. ശീതൾ എന്ന കഥാപാത്രം അമൃത മികവുറ്റതാക്കിയതോടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും താരത്തിനായി. പക്ഷേ, ഇപ്പോൾ പ്രേക്ഷർക്ക് സങ്കടം നൽകുന്ന വാർത്തയാണ് അമൃത പങ്കുവച്ചത്.
ഇൻസ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് കുടുംബ വിളക്കിൽനിന്നും പിന്മാറിയെന്ന വിവരം അമൃത പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിലൂടെ നിരവധി പേർ ഇക്കാര്യം ചോദിച്ച് അമൃതയ്ക്ക് മെസേജ് അയച്ചിരുന്നു. തുടർന്നാണ് അമൃത ഇക്കാര്യം വെളിപ്പെടുത്തിയത്.
പരമ്പരയില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യമുണ്ടായി. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഞാനായിട്ട് എടുത്ത തീരുമാനമാണ്. പെട്ടെന്ന് തീരുമാനം എടുക്കേണ്ട അവസ്ഥയായിരുന്നു. മറ്റ് ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നും അമൃത പറഞ്ഞു. കുടുംബ വിളക്കിലെ മുഴുവൻ ടീമിനെയും മിസ് ചെയ്യും. ജീവിതത്തില്‍ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കില്‍ വന്ന ശേഷമാണ്. ഏഷ്യാനെറ്റ് പോലൊരു വലിയ പ്ലാറ്റ്ഫോമില്‍ വർക്ക് ചെയ്യാനായത് വലിയ ഭാഗ്യമായാണ് കാണുന്നത്. കുടുംബ വിളക്ക് ടീമിലെ എല്ലാവരേയും പിരിഞ്ഞ് പോകുന്നതില്‍ ഒരുപാട് വിഷമമുണ്ടെന്നും അമൃത പറഞ്ഞു.
ടീമിലെ എല്ലാവരുമായും നല്ല കൂട്ടാണ്. പെട്ടെന്നുളള വേർപിരിയൽ ഉൾക്കൊള്ളാനാവില്ല. നല്ല സങ്കടമുണ്ട്. ജീവിതത്തിൽ ചിലപ്പോൾ സങ്കടം ഉണ്ടാകാറുണ്ടല്ലോ. ഇതും അതുപോലെ കാണുന്നു. ശീതളിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അമൃത പറഞ്ഞു.
Read More: കുഞ്ഞു പിറന്നതിനു പിന്നാലെ മികച്ച നടിക്കുള്ള പുരസ്കാരവും; അശ്വതിക്ക് ഇത് ഇരട്ടിമധുരം
കുടുംബ വിളക്കിൽ സുമിത്രയുടെ മകൾ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിക്കുന്നത്. കുടുംബവിളക്കിൽ എത്തും മുൻപേ അമൃതയെ സ്റ്റാർമാജിക്കിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ്. സീരിയലുകള്‍ക്ക് പുറമെ വെബ് സീരീസുകളിലും അമൃത അഭിനയിച്ചിട്ടുണ്ട്.