scorecardresearch

Latest News

കുടുംബ വിളക്കിൽനിന്നും പിന്മാറിയത് വിവാഹം കഴിക്കാനല്ല; സത്യാവസ്ഥ വെളിപ്പെടുത്തി അമൃത നായർ

കുടുംബവിളക്കില്‍ നിന്ന് പെട്ടെന്നാണ് പിന്മാറിയത്. ആ സമയത്ത് കുടുംബവിളക്കിൽ മാത്രമേ ഞാന്‍ അഭിനയിച്ചിരുന്നുള്ളൂ

amrutha nair, actress, ie malayalam

ജനപ്രീതി നേടി മുന്നേറുന്നതിനിടെയാണ് കുടുംബ വിളക്ക് സീരിയലിൽനിന്ന് അപ്രതീക്ഷിതമായി അമൃത നായർ പിന്മാറുന്നത്. പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചിരുന്നത്. സീരിയലിൽനിന്നും പിന്മാറിയതിന്റെ കാരണം അമൃത വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ വിവാഹം കഴിക്കാനാണ് അമൃത സീരിയലിൽനിന്നും മാറിയതെന്നായിരുന്നു കഴിഞ്ഞ ഏതാനും ദിവസമായി പ്രചരിച്ചത്. ഇതിന്റെ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

കുടുംബവിളക്കില്‍ നിന്ന് പെട്ടെന്നാണ് പിന്മാറിയത്. ആ സമയത്ത് കുടുംബവിളക്കിൽ മാത്രമേ ഞാന്‍ അഭിനയിച്ചിരുന്നുള്ളൂ. എനിക്ക് നല്ലൊരു പ്രോജക്ട് വന്നു. അത് കിട്ടിയപ്പോള്‍ കളയാന്‍ തോന്നിയില്ല. ഈയൊരു സാഹചര്യത്തിൽ ഒരു പ്രോജക്ട് കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ പറ്റില്ല. അതൊരു സീരിയല്‍ അല്ല, പ്രോഗ്രാമാണ്. ഇതേ കുറിച്ച് കുടുംബവിളക്കിന്റെ അണിയറയില്‍ പറഞ്ഞപ്പോള്‍ എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോന്ന് നോക്കാമെന്ന് പറഞ്ഞു. പക്ഷേ ആ പരിപാടിയുടെ ഷെഡ്യൂള്‍ ഡേറ്റും സീരിയലിന്റെയും ഒരുപോലെ വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി.

എവിടെ ഡേറ്റ് കൊടുത്താലും ഞാൻ കാരണം അവിടൊരു പ്രശ്‌നം ഉണ്ടാവാന്‍ പാടില്ലല്ലോ. അങ്ങനെ ആലോചിച്ചിരുന്നപ്പോള്‍ ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കേണ്ടി വരുമെന്നായി. അങ്ങനെ രണ്ടില്‍ ഒന്ന് എന്ന അവസ്ഥ വന്നപ്പോള്‍ എനിക്ക് കുടുംബവിളക്ക് വേണ്ടെന്ന് വയ്ക്കേണ്ടി വന്നതാണ്. ആലോചിച്ച് തീരുമാനം എടുക്കാനാണ് കുടുംബവിളക്കിന്റെ സംവിധായകന്‍ ജോസേട്ടന്‍ പറഞ്ഞത്.

ആ സമയത്ത് എനിക്ക് വേറെ ഒന്നും തോന്നിയില്ല. അങ്ങനെ ആ പ്രോഗ്രാം എടുക്കുകയായിരുന്നു. പുതിയ പ്രോജക്ടിനെയും പഴയതിനെയും ഞാന്‍ കുറ്റം പറയുന്നില്ല. എല്ലാം നല്ലതായി എടുക്കുകയാണ്. പുതിയത് വലിയൊരു പ്രോഗ്രാം ആയിരിക്കും. കുടുംബവിളക്കില്‍ നിന്ന് മാറിയ സമയത്ത് ചെറിയൊരു ബ്രേക്ക് കിട്ടിയിരുന്നു. അപ്പോൾ ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചു. അതില്‍ അഭിനയിക്കുന്നതിന് വേണ്ടിയുള്ള വസ്ത്രങ്ങളും ലുക്കുമായിരുന്നു കല്യാണം കഴിഞ്ഞെന്ന വാര്‍ത്തകള്‍ പ്രചരിക്കാനുണ്ടായ കാരണം. അതില്‍ മുസ്‌ലിം പെണ്‍കുട്ടിയായ ഒരു ഭാര്യയുടെ വേഷമാണ് ഞാന്‍ ചെയ്യുന്നത്. അതിന്റെ ഭാഗമായി ഇട്ട താലിമാല ഒക്കെ ആയിരുന്നു. അതെന്റെ വിവാഹമായി മാധ്യമങ്ങളില്‍ വന്നു.

എന്റെ വിവാഹം സത്യമല്ല. അതിന് വേണ്ടിയല്ല ഞാന്‍ കുടുംബവിളക്കില്‍ നിന്നും പിന്മാറിയത്. ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ വിവാഹം കഴിഞ്ഞ് അഭിനയം നിര്‍ത്തിയെന്ന് ആളുകള്‍ പറയുമെന്നും അമൃത യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

Read More: അവരെനിക്ക് രണ്ടു സിനിമകൾ നഷ്ടമാക്കി; ലൈവിൽ പൊട്ടിക്കരഞ്ഞ് സൂര്യ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Kudumbavilak fame amrutha nair reveals reason why she left the kudumbavilakku serial

Best of Express