ഒത്തുപോവില്ലെന്ന് മനസ്സിലായപ്പോൾ വേർപിരിഞ്ഞു, ആ പേര് മായ്ക്കാനാണ് ടാറ്റു ചെയ്തത്; കുടുംബ വിളക്ക് താരം അമൃത

അമൃതയുടെ കയ്യിലെ ടാറ്റുവിനെക്കുറിച്ച് എംജി ചോദിച്ചപ്പോഴാണ് അമൃത പ്രണയ പരാജയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്

amrutha nair, serial, ie malayalam

കുടുംബ വിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായർ. ശീതൾ എന്ന കഥാപാത്രം അവതരിപ്പിച്ചിരുന്ന പാർവതി വിജയ് വിവാഹത്തോടെ പിന്മാറിയതാണ് അമൃതയ്ക്ക് അവസരം ലഭിക്കാൻ ഇടയാക്കിയത്. ശീതളായി അമൃത എത്തിയപ്പോൾ കുടുംബ പ്രേക്ഷകർ പെട്ടെന്നുതന്നെ ഇഷ്ടപ്പെട്ടു തുടങ്ങി.

അമൃത ടിവിയിൽ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന ‘പറയാം നേടാം’ എന്ന പ്രോഗ്രാമിൽ അതിഥിയായി അമൃത എത്തിയിരുന്നു. വ്യക്തി ജീവിതത്തെക്കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ചും അമൃത പരിപാടിയിൽ പറയുകയുണ്ടായി. സീരിയലില്‍ വരുന്നതിന് മുന്‍പ് സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്നു താനെന്നും അമൃത പറഞ്ഞു. തന്നെ കാണാൻ കൊളളില്ലെന്ന് പറഞ്ഞ് അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്നും അമൃത വ്യക്തമാക്കി. തന്റെ പ്രണയ പരാജയത്തെക്കുറിച്ചും അമൃത പരിപാടിയിൽ പറഞ്ഞു.

അമൃതയുടെ കയ്യിലെ ടാറ്റുവിനെക്കുറിച്ച് എംജി ചോദിച്ചപ്പോഴാണ് അമൃത അതിനുപിന്നിലെ കാരണം വെളിപ്പെടുത്തിയത്. ഇവിടെയൊരു പേര് എഴുതിയിരുന്നുവെന്നും അത് മായ്ക്കുന്നതിനു വേണ്ടിയാണ് ടാറ്റു ചെയ്തതെന്നും അമൃത പറഞ്ഞു. ടാറ്റു ചെയ്തതോടെ ആ പേര് മാഞ്ഞു. ഇനി ജീവിതത്തിൽ ആരുടെയും പേര് ടാറ്റു ചെയ്യില്ല. എസ് എല്ലിൽ തുടങ്ങുന്ന പേരാണെന്നും അമൃത പറഞ്ഞു. ഇതു കേട്ടതും ശ്രീകുമാറെന്നാവും പേരെന്ന് എംജി ചോദിച്ചപ്പോൾ ശ്രീ എന്നാണെന്നായിരുന്നു അമൃത പറഞ്ഞത്.

ഞങ്ങൾ തമ്മിൽ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു. ഒത്തുപോവില്ലെന്ന് മനസ്സിലായതോടെയാണ് വേര്‍പിരിഞ്ഞത്. ഒരു വര്‍ഷമെടുത്താണ് ഇത് മനസ്സിലാക്കിയതെന്നും അമൃത പറഞ്ഞു.

കുടുംബ വിളക്കിൽ സുമിത്രയുടെ മകൾ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത സീരിയലിൽ അവതരിപ്പിക്കുന്നത്. ശീതൾ എന്ന കഥാപാത്രം അമൃത മികവുറ്റതാക്കിയതോടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും താരത്തിനായി. ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട മകളാണ് ശീതൾ.

Read More: പ്രായം വെറുമൊരു നമ്പർ; പിറന്നാൾ ചിത്രങ്ങളുമായി ‘കുടുംബ വിളക്ക്’ താരം അമൃത

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Kudumbavilak fame amrutha nair mg sreekumar show538559

Next Story
അമ്മ തന്ന അപ്രതീക്ഷിതസമ്മാനം; സന്തോഷം പങ്കുവച്ച് സൗഭാഗ്യSowbhagya Venkitesh, Sowbhagya Venkitesh latest, Thara Kalyan, arjun somasekhar, chakkappazham arjun, chakkappazham sivan, sowbhagya venkitesh latest photos, sowbhagya venkitesh love story, sowbhagya venkitesh wedding, malayalam tik tok, thara kalyan, Sowbhagya Venkitesh, സൗഭാഗ്യ വെങ്കിടേഷ്, Tik Tok, ടിക് ടോക് താരം, അർജുൻ സോമശേഖർ, ഡബ്സ്മാഷ്, instagram, arjun somasekhar, ie malayalam, ഐഇ മലയാളം, indian express malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com