സീരിയൽ താരം അമൃത നായരും അമ്മയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതരാണ്. അമ്മയ്ക്കൊപ്പമുള്ള ഫൊട്ടോകളും വീഡിയോയും അമൃത ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. അമ്മയ്ക്കൊപ്പമുളള ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങളാണ് അമൃത ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.
അമ്മയ്ക്കൊപ്പം പൂത്തിരി കത്തിച്ച് സന്തോഷം പങ്കിടുകയാണ് അമൃത. ദാവണിയായിരുന്നു ദീപാവലി ആഘോഷത്തിന് അമൃത തിരഞ്ഞെടുത്തത്. ചിത്രങ്ങൾ കണ്ട ആരാധകർ ഒന്നടങ്കം ചോദിക്കുന്നത് ഇതിലാരാ അമ്മയെന്നാണ്. അമൃതയെ പോലെ അമ്മയും സുന്ദരിയാണല്ലോ എന്ന കമന്റുകളുമുണ്ട്.
അടുത്തിടെ, ‘എന്റെ സന്തൂർ മമ്മി’ എന്ന ക്യാപ്ഷനോടെ അമൃത ചില ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നു. നിങ്ങളെന്താ സഹോദരിമാരാണോ എന്നാണ് ചിത്രങ്ങൾ കണ്ട ചിലർ ചോദിച്ചത്. അമൃതയെയും അമ്മയെയും കണ്ടാൽ ഇരട്ടകളെന്നേ പറയൂവെന്നായിരുന്നു ഒരു കമന്റ്.
ജനപ്രീതി നേടി മുന്നേറുന്നതിനിടെയാണ് കുടുംബ വിളക്ക് സീരിയലിൽനിന്ന് അപ്രതീക്ഷിതമായി അമൃത നായർ പിന്മാറുന്നത്. പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചിരുന്നത്. കുടുംബ വിളക്ക് സീരിയലിൽനിന്നും പിന്മാറിയെങ്കിലും നടി അമൃത നായരോടുള്ള ആരാധക സ്നേഹത്തിന് കുറവൊന്നുമില്ല.
Read More: അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളുമായി അമൃത നായർ; സഹോദരികളാണോയെന്ന് ആരാധകർ