ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് അമൃത നായര്‍. ‘കുടുംബവിളക്കി’ല്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമൃതയ്ക്ക് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട്. തന്റെ സുഹൃ ത്ത് മരിച്ച സങ്കടത്തിലും നടുക്കത്തിലുമാണ് അമൃത ഇപ്പോൾ. “കോവിഡിനെ പലരും നിസ്സാരമായാണ് കാണുന്നത്, വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ മാത്രമേ നമുക്കതിന്റെ വേദനയറിയൂ, എല്ലാവരും സൂക്ഷിക്കൂ,” നിറമിഴികളോടെ അമൃത പറയുന്നു.
കോവിഡ് വാക്സിൻ എടുത്ത സുഹൃത്ത് അതിനു പിന്നാലെ ഹൃദയാഘാതം വന്ന് മരണപ്പെട്ടുവെന്നും അമൃത ലൈവിൽ പറയുന്നു.
“തമിഴ് സിനിമയുടെ ഷൂട്ടിനു പോയപ്പോൾ പരിചയപ്പെട്ട സുഹൃത്താണ്, ചെന്നൈയിൽ എല്ലാത്തിനും സഹായമായി ഉണ്ടായിരുന്ന ആളാണ്. അദ്ദേഹമിപ്പോൾ മരിച്ചു. കോവിഡ് വാക്സിൻ എടുത്തിരുന്നു. ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒന്നു കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം, കോവിഡിനെ സൂക്ഷിക്കൂ,” അമൃത പറയുന്നു.
വാക്സീൻ എടുത്തവരാണെങ്കിലും നല്ലതുപോലെ സൂക്ഷിക്കൂ എന്ന് അമൃത പറയുന്നു. നിരവധി പേരാണ് അമൃതയുടെ സുഹൃത്തിന് ആത്മശാന്തി നേർന്നുകൊണ്ട് താരത്തെ ആശ്വസിപ്പിക്കുന്നത്.
Read more: നിറവയറുമായി കുടുംബ വിളക്കിലെ ശീതൾ, അമ്പരന്ന് ആരാധകർ; ഒടുവിൽ ട്വിസ്റ്റ്