Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

മഴയിലൊരു മണവാട്ടി; ശ്രദ്ധ നേടി അന്‍ഷിതയുടെ ചിത്രങ്ങൾ

‘കൂടെവിടെ’ സീരിയൽ താരം അൻഷിതയുടെ ചിത്രങ്ങൾ വൈറലാവുന്നു

koodevide Anshitha, actress anshitha

‘കൂടെവിടെ’ എന്ന സീരിയലിലെ സൂര്യ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അൻഷിത അഞ്ജി. അൻഷിതയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ ഷൂട്ടിന് റെയിൻ സീരിസ് എന്നാണ് അൻഷിത പേരു നൽകിയിരിക്കുന്നത്.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് അൻഷിത.

സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ‘കൂടെവിടെ’ പറയുന്നത്. നിരവധി ജനപ്രിയ സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടൻ കൃഷ്ണകുമാർ ഒരു ഇടവേളയ്ക്ക് ശേഷം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര കൂടെയാണ് ‘കൂടെവിടെ’. ‘ആദിത്യന്‍’ എന്ന കഥാപാത്രത്തെയാണ് ‘കൂടെവിടെ’യിൽ കൃഷ്ണകുമാർ അവതരിപ്പിക്കുന്നത്.

കൃഷ്ണകുമാറിനെയും അൻഷിതയേയും കൂടാതെ ശ്രീധന്യ , ബിപിൻ ജോസ്, സന്തോഷ് സഞ്ജയ്, ദേവേന്ദ്രനാഥ്, ചിലങ്ക എന്നിവരും സീരിയലിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജനുവരി നാലിനാണ് സീരിയൽ സംപ്രേക്ഷണം ആരംഭിച്ചത്.

Read more: ‘കൂടെവിടെ’യിലെ അദിതി ടീച്ചറുടെ വിശേഷങ്ങൾ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Koodevide soorya anshitha anji photos

Next Story
ഇനി തിരിച്ചുവരവുണ്ടാവില്ല, പ്രാർത്ഥകൾക്ക് നന്ദി; പ്രേക്ഷകരോട് ഡിംപൽdimpal bhal , dimpal bhal bigg boss, dimpal bhal quit bb3
The moderation of comments is automated and not cleared manually by malayalam.indianexpress.com